ഡബ്ലിൻ: ഐറിഷ് റോഡ് വിക്ടിംസ് അസോസിയേഷന് (ഐആർവിഎ) വേണ്ടി ധനസമാഹരണം ആരംഭിച്ച് സ്ക്രാംബ്ലർ അപകടത്തിൽ മരിച്ച 16 കാരിയുടെ രക്ഷിതാക്കൾ. 10,000 രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ജനുവരിയിൽ ആയിരുന്നു 16 വയസ്സുള്ള ഗ്രേസ് ലിഞ്ച് സ്ക്രാംബ്ലർ ബൈക്ക് അപകടത്തിൽ മരിച്ചത്.
വാഹനാപകടത്തിൽ ഗ്രേസിന് ജീവൻ നഷ്ടമാകുമ്പോൾ 16 വയസ്സ് ആയിരുന്നു പ്രായം എന്ന് രക്ഷിതാക്കൾ പറഞ്ഞു. ഗ്രേസിന്റെ വിയോഗം തങ്ങളുടെ കുടുംബത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിച്ചത്. തങ്ങളുടെ കുടുംബം അനുഭവിച്ച അവസ്ഥയിലൂടെ മറ്റാരും കുടുംബവും കടന്ന് പോകരുത് എന്നാണ് ആഗ്രഹിക്കുന്നത് എന്നും രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.
Discussion about this post

