Author: Anu Nair

തിരുവനന്തപുരം : പ്രവാസികൾക്കായി പുതിയ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക റൂട്ട്‌സ് വഴി പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. “പ്രവാസികൾക്ക് മാത്രമായി രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യത്തെ പദ്ധതിയാണ് നോർക്ക കെയർ. കുറഞ്ഞ പ്രീമിയം നിരക്കുകളുള്ള പദ്ധതിയിലൂടെ, സംസ്ഥാനത്തെ 500 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000 ആശുപത്രികളിൽ പണരഹിത ചികിത്സ ലഭ്യമാകും. വരും വർഷങ്ങളിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വിഹിതം ഇപ്പോൾ 25 കോടിയിൽ നിന്ന് 150 കോടി രൂപയായി ഉയർന്നു. നടപ്പിലാക്കിയ പദ്ധതികളുടെ എണ്ണം 13 ൽ നിന്ന് 20 ആയി ഉയർത്തി. ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിച്ചു. ലോക കേരള സഭാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. ” മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.എൻ. ബാലഗോപാൽ…

Read More

ഗുവാഹത്തി : അസമിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . നവരാത്രി ആഘോഷങ്ങൾ തടസപ്പെടുത്തുന്നവരെ കണ്ടാൽ ഉടൻ വെടിവയ്ക്കാനാണ് ഉത്തരവ്. ദുബ്രി ജില്ലയിൽ വർഗീയ കലാപങ്ങൾ ഉണ്ടായതിനെത്തുടർന്ന് ജൂൺ 13 നാണ് ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഇറക്കിയത് . ഇത് നവരാത്രി വരെ തുടരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ദുബ്രിയിൽ സനാതൻ ധർമ്മ വിശ്വാസികൾ ന്യൂനപക്ഷമാണ്, മൗലികവാദികളിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ മുൻഗണനയാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.ദുബ്രിയിൽ അസ്വസ്ഥതയോ അക്രമ സംഭവങ്ങളോ ഇപ്പോൾ ഇല്ല . ഈ വർഷം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രി ഉത്സവം ആഘോഷിക്കുക. അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബക്രീദിന്റെ പിറ്റേന്ന്, ജില്ലാ ആസ്ഥാനത്തെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തലയോട്ടി കണ്ടെത്തിയത് വർഗീയ സംഘർഷത്തിനിടയാക്കിയിരുന്നു. ജൂൺ 13 ന്…

Read More

ന്യൂഡൽഹി: ആലപ്പുഴയിൽ എസ്ഡിപിഐ പ്രവർത്തകൻ ഷാൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ നാല് ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ദീപങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ, ഹൈക്കോടതി അവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയിലാണ് അവർക്ക് ജാമ്യം ലഭിച്ചത്, ആവശ്യമെങ്കിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്താൻ വിചാരണ കോടതിക്ക് അധികാരമുണ്ട്. മുമ്പ്, ഷാന്റെ കൊലപാതകക്കേസിലെ ഒമ്പത് പ്രതികൾക്കും സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട നാല് പേരുടെ ജാമ്യം പിന്നീട് ഹൈക്കോടതി റദ്ദാക്കി. ഈ തീരുമാനത്തിനെതിരെ അതുൽ, അഭിമന്യു, സനന്ദ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2021 ഡിസംബർ 18 നാണ് എസ്ഡിപിഐ നേതാവായ ഷാൻ ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ വെച്ച് കൊല്ലപ്പെട്ടത് . പിന്നാലെ ആലപ്പുഴയിലെ വസതിയിൽ വെച്ച് ബിജെപി നേതാവ് രഞ്ജിത്ത്…

Read More

കാബൂൾ : അഫ്ഗാൻ സർവകലാശാലകളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം നീക്കം ചെയ്ത് താലിബാൻ. ഡാർവിന്റെ സിദ്ധാന്തം ഇസ്ലാമിന് എതിരാണെന്നും , അതിനാലാണ് നിരോധിച്ചതെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പറയുന്നത് . രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോൾ പൂർണ്ണമായും ഇസ്ലാമികമായി മാറിയെന്നും അദ്ദേഹം പറയുന്നു. ഹെറാത്തിൽ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെദ മുഹമ്മദ് നദീം . ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് സമ്മേളനം നടത്തിയത്. മുൻ ഭരണകാലത്ത് സർവകലാശാലകൾ ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധവും സദാചാര അഴിമതി വ്യാപിപ്പിക്കുന്നതുമായ പാഠ്യപദ്ധതിയാണ് പഠിപ്പിച്ചിരുന്നതെന്ന് നെദ മുഹമ്മദ് നദീം പറഞ്ഞു. ഇന്ത്യ, പാകിസ്ഥാൻ, ബ്രിട്ടൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാൻ, തുർക്കി, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 29 പണ്ഡിതന്മാരും ഗവേഷകരും പൊതു, സ്വകാര്യ സർവകലാശാലകളിൽ നിന്നുള്ള നേതൃത്വ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആധുനിക അറിവും ശാസ്ത്രീയ യുക്തിയും മാറ്റി പകരം അവരുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്ന വിഷയങ്ങൾ…

Read More

പന്തളം : അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ . അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും അണ്ണാമലൈ പറഞ്ഞു. ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘ ദൈവം ഇല്ലെന്ന് പറഞ്ഞ് നടന്നവർ ഇപ്പോൾ ഭഗവദ് ഗീത പറയുകയാണ് . ഭക്തരെങ്ങനെ ആകണമെന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ വചനങ്ങള്‍ പിണറായി വിജയന്‍ ക്ലാസെടുത്ത് തരേണ്ടെതില്ല. കണ്ണാടി നോക്കി സ്വയം പഠിച്ചാല്‍ മതി .സനാതന ധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയാണ് കേരള സര്‍ക്കാര്‍ അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്. സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത് . ഗണപതി കേവലം മിത്ത് മാത്രമാണെന്ന് പറയുന്ന ആളാണ് നിയമസഭ സ്പീക്കറെന്നും ‘ അണ്ണാമലൈ ചൂണ്ടിക്കാട്ടി. ശബരിമല സംരക്ഷണ സംഗമത്തില്‍ പാസാക്കിയ പ്രമേയം രാജീവ്…

Read More

കൊച്ചി : പലപ്പോഴും കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വയ്ക്കുന്ന വിവരങ്ങൾ വൈറലാകാറുണ്ട്. അത്തരത്തിൽ പങ്ക് വച്ച മറ്റൊരു പോസ്റ്റും ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം കാണുന്നെന്ന് പരിസരവാസികൾ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ പൊലീസുകാർ കണ്ട കാഴ്ച്ച എന്ന ആമുഖത്തോടെയാണ് കുറിപ്പ് . എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദ്ദേശം. അതനുസരിച്ച് എത്തിയ പൊലീസുകാർ കണ്ടത് തൂങ്ങി നിൽക്കുന്ന ആളെയായിരിന്നുവെന്നും, ഉടൻ ചികിത്സ നൽകിയതിനാൽ ആൾ അപകടനില തരണം ചെയ്തുവെന്നുമാണ് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ …… എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും…

Read More

ന്യൂഡൽഹി: ആദായനികുതി ഇളവും ജിഎസ്ടി പരിഷ്കാരങ്ങളും ഇന്ന് മുതൽ പ്രാബല്യത്തിൽ . പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ത്യക്കാർക്ക് 2.5 ലക്ഷം കോടിയിലധികം ലാഭം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഉറപ്പുനൽകിയിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യം ജിഎസ്ടി ബചത് ഉത്സവ് ആഘോഷിക്കാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി 5%, 18% സ്ലാബുകളായി പരിമിതപ്പെടുത്തിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയും. ദരിദ്രർ, മധ്യവർഗം, പുതിയ മധ്യവർഗം, യുവാക്കൾ, കർഷകർ, സ്ത്രീകൾ, കടയുടമകൾ, വ്യാപാരികൾ, സംരംഭകർ എന്നിവർക്ക് പ്രയോജനം ലഭിക്കും.12% സ്ലാബിലുള്ള 99% ഉൽപ്പന്നങ്ങളുടെയും ജിഎസ്ടി 5% ആയിരിക്കും. ടിവി, റഫ്രിജറേറ്റർ, സ്കൂട്ടർ, ബൈക്ക്, കാർ എന്നിവ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഹോട്ടൽ മുറികളുടെ ജിഎസ്ടി കുറച്ചതിനാൽ യാത്രാ ചെലവുകൾ കുറയും. വീട് നിർമ്മാണത്തിനായി ചെലവഴിക്കുന്ന തുകയും കുറയും. 28 ശതമാനമായിരുന്ന ആഡംബര വസ്തുക്കളുടെ ജിഎസ്ടി 40 ശതമാനമായി ഉയർത്തി. നിത്യോപയോഗ സാധനങ്ങളുടെയും, ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും ജിഎസ്ടി…

Read More

കാഠ്മണ്ഡു : ഇടക്കാല മന്ത്രിസഭ വികസിപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി . അഞ്ച് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയതോടെ മന്ത്രിമാരുടെ എണ്ണം ആകെ ഒമ്പത് ആയി. കാർക്കിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ,അനിൽ കുമാർ സിൻഹ, മഹാവീർ പുൻ, സംഗീത കൗശൽ മിശ്ര, ജഗദീഷ് ഖരേൽ, മദൻ പരിയാർ എന്നിവരെ പുതിയ മന്ത്രിമാരായി നിയമിച്ചു. ഈ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. സിൻഹയ്ക്ക് വ്യവസായ വാണിജ്യ മന്ത്രാലയവും, മഹാവീർ പുന്നിന് വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മന്ത്രാലയവും, മിശ്രയ്ക്ക് ആരോഗ്യ, ജനസംഖ്യാ മന്ത്രാലയവും, ഖരേലിന് വിവര, ആശയവിനിമയ മന്ത്രാലയവും, പരിയാറിന് കൃഷി മന്ത്രാലയവും നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി ഉൾപ്പെടെ ഒമ്പത് മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളത് . കാർക്കി നിരവധി പ്രധാന വകുപ്പുകൾ വഹിക്കുന്നുണ്ട് . അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരെ യുവാക്കൾ നയിച്ച പ്രതിഷേധങ്ങളെത്തുടർന്ന് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സർക്കാർ തകർന്നു.അതിനു പിന്നാലെ സെപ്റ്റംബർ 12…

Read More

ജയ്പൂർ : ജയ്പൂരിൽ നവരാത്രിയോടനുബന്ധിച്ച് തിങ്കളാഴ്ച മാംസ, മത്സ്യ കടകൾ അടച്ചിടാൻ ഉത്തരവ്. ജയ്പൂർ ഹെറിറ്റേജ് മേയർ കുസും യാദവിന്റെ നിർദ്ദേശപ്രകാരം മുനിസിപ്പൽ കോർപ്പറേഷനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നവരാത്രി സമയത്ത് ചൊവ്വ, ശനി ദിവസങ്ങളിലും ഈ കടകൾ അടച്ചിടും. നവരാത്രിയുടെ ശേഷിക്കുന്ന പത്ത് ദിവസങ്ങളിൽ ലൈസൻസുള്ള മാംസ, മത്സ്യ കടകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്ന് മേയർ കുസും യാദവ് പറഞ്ഞു. മാത്രമല്ല, ലൈസൻസുള്ള കടകൾ പോലും അകത്ത് മാത്രമേ മാംസ, മത്സ്യ വിൽപ്പന നടത്താനാകൂ. തെരുവുകളിലൂടെയും നടപ്പാതകളിലൂടെയും കടന്നുപോകുന്ന ഭക്തർക്ക് ഇവ ദൃശ്യമാകുന്നില്ലെന്ന് ഉറപ്പാക്കാൻ കടയുടമകൾ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്. കടകൾ ഗ്ലാസ്, കട്ടിയുള്ള കർട്ടനുകൾ എന്നിവ ഉപയോഗിച്ച് മൂടണം. പ്രത്യേക ശുചിത്വ നടപടികളും ആവശ്യമാണ്. അനധികൃത മാംസ, മത്സ്യ കടകൾക്കെതിരെ തുടർച്ചയായ പ്രചാരണവും നടത്തുന്നുണ്ട്., എന്നാൽ നവരാത്രി ഉത്സവകാലത്ത് കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. ചൊവ്വ, ശനി ദിവസങ്ങളിൽ കടകൾ അടച്ചിടുന്നത് ഇതിനകം നിലവിലുണ്ടായിരുന്നുവെന്ന് മേയർ കുസും യാദവ്…

Read More

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം അടുത്ത വർഷം ഉണ്ടാകുമെന്ന് സൂചന . വധശിക്ഷയിൽ നിന്ന് മോചിതനായ അബ്ദുൾ റഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ ഹർജി സൗദി സുപ്രീം കോടതി തള്ളി .20 വർഷത്തെ തടവ് മതിയെന്ന വാദം കോടതി ശരിവച്ചു. ഹർജി തള്ളിയതോടെ റഹീമിനെതിരെ കൂടുതൽ നടപടികളൊന്നും സ്വീകരിക്കില്ല. ശിക്ഷ പൂർത്തിയാക്കിയ ശേഷം റഹീമിന് അടുത്ത വർഷം ജയിൽ മോചനം ലഭിച്ചേക്കാം. 2006-ൽ കൗമാരക്കാരന്റെ അപകട മരണത്തിൽ പ്രതിയായ അബ്ദുൾ റഹീം നിലവിൽ സൗദി ജയിലിലാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിന് 1.5 ദശലക്ഷം സൗദി റിയാലിന്റെ (ഏകദേശം 34 കോടി രൂപ) ബ്ലഡ് മണി നൽകിയതിനെത്തുടർന്ന് ജൂലൈ 2 ന് അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. തുടർന്ന് കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. 2026 ഡിസംബറിൽ കേസ് 20 വർഷം പൂർത്തിയാകും. അന്തിമ വിധി സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു പ്രോസിക്യൂഷന്റെ…

Read More