കൊല്ലം : നിലമേൽ വേക്കലിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 22 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പലയിലുള്ള വിദ്യാ ജ്യോതി എൽപി സ്കൂളിന്റേതാണ് അപകടത്തിൽപ്പെട്ട ബസ്. പരിക്കേറ്റ വിദ്യാർത്ഥികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം.
ബസിൽ ഉണ്ടായിരുന്ന ആരുടെയും പരിക്ക് ഗുരുതരമല്ല. തട്ടത്തുമല – വട്ടപ്പാറ റോഡിൽ ആണ് അപകടം ഉണ്ടായത്.ബസ് ഒരു മരത്തിൽ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Discussion about this post

