- ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം അവസാന ഘട്ടത്തിലേയ്ക്ക് ; അയവില്ലാതെ ഇറാൻ ;സമാധാന കരാറുമായി പാകിസ്ഥാൻ
- വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ
- സന്ദീപ് വാര്യർക്ക് നേരെ എസ് എഫ് ഐ ആക്രമണം ; സംഭവം നെഹ്റു കോളേജിൽ പ്രചാരണത്തിനിടെ
- ബസിടിച്ച് കാൽനട യാത്രികയ്ക്ക് പരിക്ക്
- ഇനി ഗെയിം ചേഞ്ചറാകാന് ബ്രഹ്മോസ് 800 ; ഇന്ത്യൻ സൈന്യത്തിന് സ്വന്തമാകുന്നു
- അമിത വേഗത; പിടിയിലായത് മൂവായിരം ഡ്രൈവർമാർ
- റിനികി ഭൂയാൻ ശർമ്മയ്ക്ക് മൂന്ന് പാസ്പോർട്ടുകളുണ്ടെന്ന് കോൺഗ്രസ് : അടിസ്ഥാനരഹിതമായ ആരോപണം ; നിയമനടപടിയ്ക്ക് ഹിമന്ത ശർമ്മ
- ദിലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്
Author: Anu Nair
വാഷിംഗ്ടൺ ; എച്ച്-1ബി വിസകൾക്കുള്ള ഫീസ് യുഎസ് ഗണ്യമായി വർദ്ധിപ്പിച്ചതുമുതൽ ഇന്ത്യൻ ഐടി കമ്പനികളും പ്രൊഫഷണലുകളും ആശങ്കയിലാണ് . അതേസമയം, വിദഗ്ധരായ ഇന്ത്യക്കാരെ സ്വാഗതം ചെയ്യുകയാണ് ജർമ്മനി. ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇന്ത്യക്കാരെ പ്രത്യേകതയുള്ളവരായി വിശേഷിപ്പിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തത് . ജർമ്മനിയിലെ ഇന്ത്യൻ തൊഴിലാളികളെക്കുറിച്ച് സംസാരിക്കാൻ ഇതാണ് മികച്ച സമയമെന്ന് അദ്ദേഹം പറഞ്ഞു. ജർമ്മനിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ‘ ശരാശരി ഇന്ത്യക്കാർ ജർമ്മനിയിലെ ജർമ്മനികളേക്കാൾ കൂടുതൽ സമ്പാദിക്കുന്നു, ഇത് വളരെ നല്ല വാർത്തയാണ്, കാരണം ഉയർന്ന ശമ്പളം കിട്ടുന്ന ഇന്ത്യക്കാർ ജർമ്മനിയിൽ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നു . മറ്റുള്ളവരെ അപേക്ഷിച്ച് അവർ ജർമ്മൻ സമൂഹത്തിന് കൂടുതൽ സംഭാവന നൽകുന്നു. ഉയർന്ന വൈദഗ്ധ്യമുള്ള എല്ലാ ഇന്ത്യക്കാർക്കും ഇതാ എന്റെ ആഹ്വാനം. സ്ഥിരതയുള്ള മൈഗ്രേഷൻ നയങ്ങൾ കൊണ്ടും ഐടി, മാനേജ്മെന്റ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ…
തിരുവനന്തപുരം : ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന അപകടകരമാണെന്ന് ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത് . അങ്ങനെ ഏറ്റെടുക്കാൻ പറ്റുമോയെന്നത് തനിക്കറിയില്ലെന്നും പ്രശാന്ത് പറഞ്ഞു. അങ്ങനെ ഏറ്റെടുത്താൽ പതിമൂവായിരം കുടുംബങ്ങളുടെ കാര്യം ആര് ഏറ്റെടുക്കുമെന്നുള്ളതിനുള്ള മറുപടിയും സുരേഷ് ഗോപി തന്നെ നൽകണമെന്ന് പി എസ് പ്രശാന്ത് മാധ്യമങ്ങങ്ങളോട് പറഞ്ഞു. തീർത്ഥാടനം അല്ല വികസന സംഗമമാണ് സംഘടിപ്പിച്ചത്. അതിനാവശ്യമായ എല്ലാവരെയും പങ്കെടുപ്പിച്ചു. ഭരണഘടനപരമായ സ്ഥാനത്ത് ഇരിക്കുന്ന ആളുകളാണ് പങ്കെടുത്തത്. ബദൽ സംഗമം സംഘടിപ്പിക്കുമ്പോൾ അതിൽ പറയുന്ന ഭാഷയ്ക്ക് ഒരു മിതത്വം വേണം . സൗഹൃദ അന്തരീക്ഷം തന്നെയാണ് ഇതിലൂടെ തകർക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൃത്യമായ പദ്ധതികൾ ഉണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത് . ഏകീകൃത സിവിൽ കോഡ് രാജ്യത്ത് വരും. ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയത്തിനുശേഷം, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് അമിത് ഷാ സംസാരിച്ചിരുന്നു. ഞങ്ങൾ അതിൽ ഉറച്ചു വിശ്വസിക്കുന്നു. അതിനു പിന്നാലെ…
തിരുവനന്തപുരം: വിഴിഞ്ഞത്ത് വൻ കവർച്ച . വെന്നിയൂരിലെ മുൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഗിൽബെർട്ടിന്റെ വീട്ടിൽ നിന്ന് 90 പവന്റെ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്.വീട് തുറന്ന ശേഷമാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വീടിന്റെ രണ്ടാം നിലയിലെ അലമാരയിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് നഷ്ടമായത് . എന്നാൽ, വീട്ടിലെ മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവന്റെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടിട്ടില്ല. ആ അലമാര തുറക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഗിൽബെർട്ടിന്റെ അനന്തരവൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു, അതിനാൽ ഗിൽബെർട്ടും കുടുംബവും സഹോദരിയുടെ വീട്ടിലാണ് ഉറങ്ങുന്നത്. ഇതെല്ലാം അറിയാവുന്ന ഒരാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങൾ ഇന്ന് പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗിൽബെർട്ടിന്റെ വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
കോട്ടയം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൃത്യമായ പദ്ധതികൾ ഉണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . പാലാ മേവട പുറക്കാട്ട് ദേവി ക്ഷേത്രത്തിൽ നടന്ന കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഏകീകൃത സിവിൽ കോഡ് രാജ്യത്ത് വരും. ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയത്തിനുശേഷം, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് അമിത് ഷാ സംസാരിച്ചിരുന്നു. ഞങ്ങൾ അതിൽ ഉറച്ചു വിശ്വസിക്കുന്നു. അതിനു പിന്നാലെ കേന്ദ്രതല ദേവസ്വം സംവിധാനം വരും. രാജ്യത്തുടനീളമുള്ള എല്ലാ ക്ഷേത്രങ്ങളും ഏകീകൃത രീതിയിൽ പ്രവർത്തിക്കും. ദേവസ്വങ്ങളുടെ എല്ലാം അവസാനമായിരിക്കും അന്ന് . ഇത് വാഗ്ദാനമല്ല, ഉറപ്പാണ്. പിന്നെ വരാൻ പോകുന്നത് ഹിന്ദു റിലീജിയസ് കൺസോർഷ്യം, ഹിന്ദു റിലീജിയസ് അഡ്മിനിസ്ട്രേഷൻ പോലെ ദേശീയമായ ഒരു സംവിധാനമായിരിക്കും ശബരിമല മാത്രമല്ല ഒരുപാട് ക്ഷേത്രങ്ങൾ ഇതു പോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയിംസ് വന്നാൽ, അത് കേരളത്തിന്റെ വഴിത്തിരിവായിരിക്കും. എനിക്ക് അത് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, വോട്ട് തേടാൻ ഞാൻ ഇനി വരില്ല. ഇതിനായി സംസ്ഥാന സർക്കാർ…
ചന്ദ്രപൂർ ; എം ബി ബി എസ് പഠനം ആരംഭിക്കാനിരിക്കെ 19 കാരൻ ജീവനൊടുക്കി. സിന്ധേവാഹി താലൂക്കിലെ നവരാഗം സ്വദേശിയായ അനുരാഗ് അനിൽ ബോർക്കറെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗോരഖ്പൂരിലെ ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അനുരാഗിന് പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ “എനിക്ക് ഡോക്ടറാകാൻ ആഗ്രഹമില്ല” എന്ന ആത്മഹത്യാക്കുറിപ്പ് അനുരാഗ് എഴുതി വച്ചിരുന്നു . ഒരു ബിസിനസുകാരന് ഡോക്ടറേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയും. അഞ്ച് വർഷം പഠിക്കുകയും പിന്നീട് ബിരുദാനന്തര ബിരുദം നേടുകയും വേണം. എനിക്ക് അതിൽ താൽപ്പര്യമില്ലെന്ന് കുറിപ്പിൽ പറയുന്നു. നീറ്റ് പരീക്ഷയിൽ 99.99 പെർസെന്റ് മാർക്കോടെയാണ് അനുരാഗ് വിജയിച്ചത് . ഒബിസി വിഭാഗത്തിൽ 1475-ാം റാങ്കും നേടിയിരുന്നു. ഗോരഖ്പൂരിലേക്ക് പോകുന്നതിന് മുൻപണ് അനുരാഗ് ആത്മഹത്യ ചെയ്തത് . പുലർച്ചെ 4 മണിയോടെയാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിന്റെ വിശദാംശങ്ങൾ പോലീസ് പൂർണ്ണമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് നവാർഗാവ് പോലീസ് അന്വേഷിക്കുന്നുണ്ട്. അനുരാഗ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു.…
കൽപ്പറ്റ: ആത്മഹത്യ ചെയ്ത മുൻ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ബാധ്യത അടച്ച് തീർത്ത് കോൺഗ്രസ് . സുൽത്താൻ ബത്തേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ വിജയന് 63 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. കടം തീർക്കുമെന്ന് കെപിസിസി പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കടം തീർക്കാത്തതിനെ തുടർന്ന് വിജയന്റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹം പ്രഖ്യാപിച്ചത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. പാർട്ടി നേരത്തെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകിയിരുന്നു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് 10 ലക്ഷം രൂപ നൽകി മറ്റൊരു ബാധ്യതയും തീർപ്പാക്കിയിരുന്നു. ഡിസംബർ 25 ന് വിഷം കഴിച്ചതിനെ തുടർന്ന് വിജയനെയും മകൻ ജിജേഷിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും 27 ന് മരിച്ചു. വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളും പുറത്തുവന്നത് ചില നേതാക്കളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. വിജയൻ തന്റെ ആത്മഹത്യാക്കുറിപ്പിൽ ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി…
കിഴക്കൻ തായ് വാനിൽ ആഞ്ഞടിച്ച് രസാഗ ചുഴലിക്കാറ്റ്. കൊടുങ്കാറ്റിലും, പേമാരിയിലും 14 പേർ മരിക്കുകയും 120 പേരെ കാണാതാവുകയും ചെയ്തു. ഹുവാലിയൻ കൗണ്ടിയിലെ തടാകം കരകവിഞ്ഞൊഴുകിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. “ചില സ്ഥലങ്ങളിൽ, താൽക്കാലികമായി ഒരു വീടിന്റെ രണ്ടാം നില വരെ വെള്ളം ഉയർന്നു, നഗരമധ്യത്തിൽ ഒരു നില വരെ വെള്ളം പൊങ്ങി,” ഹുവാലിയൻ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ലീ ലുങ്-ഷെങ് പറഞ്ഞു. വെള്ളം ഇറങ്ങുന്നതുവരെ ഒറ്റപ്പെട്ട താമസക്കാരോട് സ്ഥലത്ത് തുടരാൻ ആവശ്യപ്പെട്ടതായി അധികൃതർ പറഞ്ഞു. തായ്‌വാനിലെ നാഷണൽ ഫയർ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ ഹുവാലിയൻ കൗണ്ടിയിൽ വെള്ളം കയറിയ തെരുവുകളും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളും പിഴുതെറിയപ്പെട്ട മരങ്ങളും കാണാം . തായ്‌വാനിലുടനീളം, ചുഴലിക്കാറ്റ് കാരണം 7,600 ൽ അധികം ആളുകളെ ഒഴിപ്പിച്ചു, ഇതിൽ 3,100 നിവാസികളും ക്രീക്ക് ഏരിയയ്ക്ക് സമീപം താമസമാക്കിയവരാണ്. കഴിഞ്ഞ ജൂലൈയിൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഈ തടാകം രൂപപ്പെട്ടത് . ഇപ്പോൾ രസാഗ ചുഴലിക്കാറ്റ്…
ന്യൂഡൽഹി : ഡൽഹിയിൽ ആശ്രമ ഡയറക്ടർ പത്തോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥ സാരഥിയ്ക്കെതിരെയാണ് പരാതി . സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ (ഇഡബ്ല്യുഎസ്) സ്‌കോളർഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികളെ പീഡിപ്പിച്ചതിനാണ് ചൈതന്യാനന്ദസരസ്വതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും, അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും, നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. വനിതാ അധ്യാപകരും, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ഇതിനു കൂട്ടുനിന്നതായും വിദ്യാർത്ഥികൾ പറയുന്നു.ആശ്രമത്തിൽ ജോലി ചെയ്യുന്ന ചില വാർഡൻമാരാണ് ചൈതന്യാനന്ദ സരസ്വതിക്ക് തങ്ങളെ പരിചയപ്പെടുത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ, സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗിക പീഡനത്തിനും മറ്റ് കുറ്റങ്ങൾക്കും പോലീസ് കേസ് ഫയൽ ചെയ്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ഗോയൽ പറഞ്ഞു.ആശ്രമത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ചൈതന്യാനന്ദ സരസ്വതി ഇപ്പോഴും…
പാലക്കാട്: ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിവാദങ്ങൾക്കിടെ സ്വന്തം മണ്ഡലമായ പാലക്കാടെത്തി . വിവാദങ്ങൾക്ക്ശേഷം എംഎൽഎ മണ്ഡലം സന്ദർശിക്കുന്നത് ഇതാദ്യമാണ്. പ്രതിഷേധങ്ങൾ ആളിക്കത്താൻ സാധ്യതയുള്ളതിനാൽ എംഎൽഎയുടെ ഓഫീസിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 38 ദിവസത്തിന് ശേഷമാണ് രാഹുൽ പാലക്കാട് സന്ദർശിക്കുന്നത്. എല്ലാ പ്രാദേശിക കോൺഗ്രസ് നേതാക്കളെയും അറിയിച്ച ശേഷമാണ് രാഹുൽ എത്തിയത് . ഇന്ന് പുലർച്ചെയാണ് രാഹുൽ അടൂരിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട് മരിച്ച ഒരു പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കാണ് രാഹുൽ ആദ്യം പോയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ, മണ്ഡലത്തിൽ സജീവമാകാൻ നിരവധി നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ തന്റെ മണ്ഡലം സന്ദർശിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും ഒരു സ്ത്രീ പോലും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ രാഹുൽ മാറിനിൽക്കേണ്ടതില്ലെന്നും പല നേതാക്കളും പറയുന്നു. എന്നാൽ, ആരോപണങ്ങൾ രാഹുൽ നിഷേധിക്കാത്തതിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. രാഹുൽ പാലക്കാട്…
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ എൻഎസ്എസ് വിശ്വാസമർപ്പിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ . വിശ്വാസ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് മാറ്റത്തെയും എൻഎസ്എസ് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. “ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാരിന് അനുവാദം നൽകാമായിരുന്നു. പക്ഷേ അവർ സ്ത്രീ പ്രവേശനം നടപ്പിലാക്കിയില്ല. അവർ പാരമ്പര്യങ്ങൾ നിലനിർത്തി. വിശ്വാസപരമായ കാര്യങ്ങളിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരും വിശ്വാസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾ ആരെയും എതിർക്കുന്നില്ല. ചില ആശയങ്ങളെ മാത്രമേ ഞങ്ങൾ എതിർക്കുന്നുള്ളൂ. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ അന്നത്തെ കേന്ദ്രമന്ത്രി വി മുരളീധരൻ ശബരിമലയിൽ ഒരു നിയമം വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ എന്താണ് സംഭവിച്ചത്? ഒന്നുമില്ല. കോൺഗ്രസിനും ഒന്നും ചെയ്യാൻ കഴിയില്ല. അതിനാൽ മുമ്പ് പ്രശ്നങ്ങൾ സൃഷ്ടിച്ചവർ ഇപ്പോൾ അവ തിരുത്താൻ ശ്രമിച്ചാൽ, അവരുടെ ആശയങ്ങളുമായി യോജിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവും കാണുന്നില്ല. ഇതിൽ രാഷ്ട്രീയമില്ല. ബിജെപിക്കോ കോൺഗ്രസിനോ ഈ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
