Author: Anu Nair

റിയാദ്: സൗദി അറേബ്യയിലെ പണ്ഡിതനും ഗ്രാൻഡ് മുഫ്തിയുമായ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ-ഷെയ്ഖ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണവാർത്ത റോയൽ കോടതി പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു അബ്ദുൽ അസീസ്. സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തി, സുപ്രീം കൗൺസിൽ ഓഫ് സ്കോളേഴ്‌സിന്റെ ചെയർമാൻ, ജനറൽ പ്രസിഡൻസി ഫോർ ഇസ്ലാമിക് റിസർച്ച് ആൻഡ് ഫത്‌വയുടെ ചെയർമാൻ എന്നീ നിലകളിൽ അബ്ദുൽ അസീസ് സേവനമനുഷ്ഠിച്ചു. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ ഇന്ന് സംസ്കാര പ്രാർത്ഥന നടക്കും. മക്കയിലെ ഗ്രാൻഡ് പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും രാജ്യത്തുടനീളമുള്ള പള്ളികളിലും ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ-ഷെയ്ഖിനായി പ്രാർത്ഥനകൾ നടത്താൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ-സൗദ് ഉത്തരവിട്ടു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ- ഡിസംബർ മാസങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 20 ന് മുമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും. ഇതിനു മുന്നോടിയായി വോട്ടർ പട്ടിക വീണ്ടും പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ കേരളത്തിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.

Read More

ബെംഗളൂരു: മകളുടെ മുന്നിൽ വെച്ച് 32 കാരിയെ ഭർത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ സുങ്കടകട്ടെ ബസ് സ്റ്റാൻഡിലാണ് സംഭവം. 35 കാരനായ ലോഹിതാശ്വ എന്ന ക്യാബ് ഡ്രൈവറാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത് . ദമ്പതികൾ മൂന്ന് മാസം മുമ്പാണ് വിവാഹിതരായത്, ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിലെ 12 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ലോഹിതാശ്വ ഭാര്യയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രേഖ ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു. രേഖയുടെ ആദ്യ വിവാഹത്തിലെ മൂത്ത മകൾ അവരോടൊപ്പവും ഇളയ മകൾ രേഖയുടെ മാതാപിതാക്കളോടൊപ്പവുമാണ് താമസിച്ചിരുന്നത്. പ്രണയത്തിലായിരുന്ന ഇരുവരും മൂന്ന് മാസം മുമ്പ് വിവാഹിതരായി. ദമ്പതികൾ സുങ്കടകട്ടെയ്ക്ക് സമീപമുള്ള ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത് . ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായി . രേഖയും മകളും വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോയെങ്കിലും ലോഹിതാശ്വ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റ…

Read More

ന്യൂഡൽഹി ; ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി മലയാളത്തിന്റെ അഭിമാനമായി മോഹൻലാൽ . ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വേദിയില്‍ മോഹന്‍ലാലിനെ ഉഗ്രന്‍ ആക്ടറെന്ന് മലയാളത്തില്‍ പ്രശംസിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു.ഭാര്യ സുചിത്രയും ഒപ്പമുണ്ടായിരുന്നു. മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വിജയരാഘവനും സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിയും ഏറ്റുവാങ്ങി. മികച്ച ചിത്രസംയോജനത്തിന് മിഥുന്‍ മുരളി, മികച്ച ഡോക്യുമെന്‍ററിക്ക് രാംദാസ് വയനാട് എന്നിവരും പുരസ്കാരമേറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും നടിക്കുള്ള പുരസ്കാരം റാണി മുഖര്‍ജിയും ഏറ്റുവാങ്ങി. ഫാൽക്കെ അവാർഡ് നേടുന്ന രണ്ടാമത്തെ മലയാളിയാണു മോഹൻലാൽ. നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ രാജ്യത്തെ സിനിമാരംഗത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണു 2023 ലെ ഫാൽക്കെ പുരസ്കാരം. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിനു മുൻപു ഫാൽക്കെ പുരസ്കാരത്തിന് അർഹനായ മലയാളി.

Read More

കൊല്ലം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ പൂജവയ്പ്പ് 29 ന് വൈകിട്ട് ആയതിനാൽ 30 ന് കൂടി അവധി നൽകണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ പാറം കോട് ബിജു ആവശ്യപ്പെട്ടു. നവരാത്രി പൂജകളിൽ ഏറെ പ്രാധാന്യമുള്ള ദുർഗാഷ്ടമി ദിവസമായ 30 ന് സംസ്ഥാനത്ത് പൊതു അവധി നൽകണമെന്ന് എൻ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ് ബിഎസ് പ്രദീപും ആവശ്യപ്പെട്ടു.

Read More

കൊൽക്കത്ത ; നവരാത്രി ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിൽ കനത്ത മഴ . കഴിഞ്ഞ ദിവസം രാത്രിയിൽ ആരംഭിച്ച മഴ നഗരത്തെ സ്തംഭിപ്പിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി, ഗതാഗതം തടസപ്പെട്ടു . കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഏഴ് പേർ മരിച്ചു . മൂന്ന് മണിക്കൂറിനുള്ളിൽ നഗരത്തിൽ 185 മില്ലിമീറ്റർ മഴ പെയ്തു. ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണിതെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 247.5 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. റോഡുകളും വീടുകളും മാർക്കറ്റുകളും വെള്ളത്തിൽ മുങ്ങി . കനത്ത മഴ റെയിൽ, മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി . നവരാത്രി ആഘോഷങ്ങളും നിർത്തി വച്ചു. കൊൽക്കത്തയിലുടനീളമുള്ള നിരവധി പന്തലുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ദുർഗാ പൂജ ഉദ്ഘാടനം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി റദ്ദാക്കി. അത് മാത്രമല്ല മമത നിശ്ചയിച്ചിരുന്ന എല്ലാ യോഗങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മഹാനായക് ഉത്തം…

Read More

വാഷിംഗ്ടൺ ; ഹിന്ദു വിശ്വാസത്തെ അവഹേളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ്.ടെക്സസിൽ ഹനുമാന്റെ 90 അടി ഉയരമുള്ള പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിയൻ’ നിർമ്മിച്ചതിനെ എതിർത്താണ് അലക്സാണ്ടർ ഡങ്കന്റെ ട്വീറ്റ് . താരിഫുകളുടെയും വ്യാപാരത്തിന്റെയും പേരിൽ ഇന്ത്യയ്‌ക്കെതിരെ യുഎസ് കനത്ത നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഈ പരാമർശങ്ങൾ.”എന്തുകൊണ്ടാണ് ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ ഇവിടെ അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്!”-2024 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത ഹനുമാൻ പ്രതിമയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അലക്സാണ്ടർ ഡങ്കൻ ട്വീറ്റ് ചെയ്തു. ടെക്സസിനെ പ്രതിനിധീകരിക്കാൻ സെനറ്റിലേക്ക് മത്സരിക്കുന്ന ഡങ്കൻ, ബൈബിളിനെ ഉദ്ധരിച്ച് മറ്റൊരു പോസ്റ്റും പങ്ക് വച്ചു.”ഞാനല്ലാതെ മറ്റൊരു ദൈവവും നിങ്ങൾക്ക് ഉണ്ടാകരുത്. ആകാശത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിന്റെയും വിഗ്രഹമോ പ്രതിമയോ നിങ്ങൾക്കായി ഉണ്ടാക്കരുത് ‘- ഡങ്കൻ ട്വീറ്റ് ചെയ്തു. ഡങ്കന്റെ പോസ്റ്റ് അമേരിക്കയിലെ ഹിന്ദുക്കളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി., “വിവേചനത്തിനെതിരായ നിങ്ങളുടെ സ്വന്തം മാർഗ്ഗനിർദ്ദേശങ്ങൾ…

Read More

കൊച്ചി: നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഇന്ന് നടന്മാരായ പൃഥ്വിരാജ് മ് ദുൽഖർ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തത് . കോഴിക്കോട്, മലപ്പുറത്ത് നിന്ന് 11 വാഹനങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറുകൾക്ക് പുറമേ, കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് ദുൽഖറിന് സമൻസ് അയച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുവരും. ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് റെയ്ഡുകൾ നടത്തിയത്. സംഭവം വിശദീകരിക്കാൻ കസ്റ്റംസ് കമ്മീഷണർ വൈകുന്നേരം മാധ്യമങ്ങളെ കാണും. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തിൽ പെടുന്നതുമായ 150 ഓളം വാഹനങ്ങൾ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡുകൾ . ഇതിൽ 20 ഓളം വാഹനങ്ങൾ കേരളത്തിൽ എത്തിയതായും അന്വേഷണ ഏജൻസികൾക്ക്…

Read More

കൊച്ചി: രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംകൂറിൻ്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിൻ്റെയും ദുൽഖർ സൽ മാൻ്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി. വ്യവസായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

Read More

ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ (യുഎൻജിഎ) 80-ാമത് സെഷനിലായിരുന്നു ചർച്ച. പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്നും, ഇന്ത്യ അമേരിക്കയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കാളിയാണ് എന്നും റൂബിയോ പറഞ്ഞു. വ്യാപാരം, പ്രതിരോധം, ഊർജ്ജം, മരുന്നുകൾ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കി . പ്രത്യേകിച്ച്, ക്വാഡ് (ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ) വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ” ന്യൂയോർക്കിൽ ജയശങ്കറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പരസ്പരവും ആഗോളവുമായ വിഷയങ്ങളിൽ ഞങ്ങൾ തുറന്നു സംസാരിച്ചു. മുൻഗണനാ മേഖലകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പതിവായി ബന്ധം നിലനിർത്താൻ ഞങ്ങൾ സമ്മതിച്ചു” – എക്‌സിൽ റൂബിയോ എഴുതി. കൂടാതെ “…

Read More