Author: Anu Nair

ഇസ്ലാമാബാദ് : ഏഷ്യാ കപ്പിൽ പാകിസ്ഥാൻ ഇന്ത്യയോട് രണ്ടുതവണ തോറ്റതിന് പിന്നാലെ പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയ്‌ക്കെതിരായ ക്രിക്കറ്റ് മത്സരം പാകിസ്ഥാൻ ജയിക്കണമെങ്കിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയും ആർമി ചീഫ് അസിം മുനീറും ഇന്നിംഗ്‌സ് തുറക്കണമെന്ന് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ സഹോദരി അലീമ ഖാനാണ് ഇമ്രാൻ ഖാന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിച്ചത്.’ഒരു ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കണമെങ്കിൽ പാകിസ്ഥാന് ഒരു വഴിയേ ഉള്ളൂ, പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറും പിസിബി ചെയർമാൻ നഖ്‌വിയും മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഇന്നിംഗ്സ് തുറക്കുകയും അവരോടൊപ്പം പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസ് ഖാസി ഫൈസ് ഇസയും ചീഫ് ഇലക്ഷൻ കമ്മീഷണർ സിക്കന്ദർ സുൽത്താൻ റാസയും അമ്പയർമാരായി വരികയും ചെയ്യുക.’ എന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. മത്സരത്തിന്റെ മൂന്നാം അമ്പയറായി ഇസ്ലാമാബാദിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർഫറാസ്…

Read More

ന്യൂഡൽഹി : ഇന്ത്യയുടെ വിദേശനയത്തിന് ഒരു നട്ടെല്ല് ചേർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ . ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി മോദിയുടെ ഭരണകാലം വേറിട്ടുനിൽക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. “ചരിത്രകാരന്മാർ മോദിയുടെ കാലഘട്ടത്തെ മറ്റ് പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ, ഫലം പ്രധാനമന്ത്രി മോദിക്ക് അനുകൂലമായിരിക്കും,” പ്രധാനമന്ത്രി മോദിയുടെയും നെഹ്‌റുവിന്റെയും കാലഘട്ടങ്ങളെ ചരിത്രം എങ്ങനെ ഓർക്കുമെന്ന് ചോദിച്ചപ്പോൾ അമിത് ഷാ പറഞ്ഞു. ‘ 16 വർഷത്തിലധികം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നെഹ്‌റുവിന് കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന റെക്കോർഡ് ഉണ്ട്. 11 വർഷത്തിലധികം അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി മോദി, തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ്. 2001 ഒക്ടോബർ മുതൽ 2014 മെയ് വരെ ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന ബഹുമതിയും പ്രധാനമന്ത്രി മോദിക്കുണ്ട്.…

Read More

തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പാറശാല മുന്‍ എസ്എച്ച്ഒ സി.ഐ.അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന്‍ (59) ആണ് കാറിടിച്ച് മരിച്ചത്.സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കീഴ്ക്കോടതി പരിഗണിക്കേണ്ട കേസില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അനില്‍കുമാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി റൂറല്‍ എസ്പി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കിളിമാനൂരില്‍വച്ച് പുലര്‍ച്ചെ അഞ്ച് മണിയോടെ ഉണ്ടായ അപകടത്തിലാണ് രാജന്‍ മരിച്ചത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും അനില്‍കുമാര്‍ കാര്‍ നിര്‍ത്താതെ പോയി.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനം തിരിച്ചറിഞ്ഞത്. കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.ഒളിവിലുള്ള അനില്‍കുമാറിനായി തെരച്ചില്‍ തുടരുകയാണ്.

Read More

തിരുവനന്തപുരം : പ്രവാസികൾക്കായി പുതിയ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക റൂട്ട്‌സ് വഴി പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. “പ്രവാസികൾക്ക് മാത്രമായി രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യത്തെ പദ്ധതിയാണ് നോർക്ക കെയർ. കുറഞ്ഞ പ്രീമിയം നിരക്കുകളുള്ള പദ്ധതിയിലൂടെ, സംസ്ഥാനത്തെ 500 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000 ആശുപത്രികളിൽ പണരഹിത ചികിത്സ ലഭ്യമാകും. വരും വർഷങ്ങളിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വിഹിതം ഇപ്പോൾ 25 കോടിയിൽ നിന്ന് 150 കോടി രൂപയായി ഉയർന്നു. നടപ്പിലാക്കിയ പദ്ധതികളുടെ എണ്ണം 13 ൽ നിന്ന് 20 ആയി ഉയർത്തി. ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിച്ചു. ലോക കേരള സഭാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. ” മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.എൻ. ബാലഗോപാൽ…

Read More

ഗുവാഹത്തി : അസമിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . നവരാത്രി ആഘോഷങ്ങൾ തടസപ്പെടുത്തുന്നവരെ കണ്ടാൽ ഉടൻ വെടിവയ്ക്കാനാണ് ഉത്തരവ്. ദുബ്രി ജില്ലയിൽ വർഗീയ കലാപങ്ങൾ ഉണ്ടായതിനെത്തുടർന്ന് ജൂൺ 13 നാണ് ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഇറക്കിയത് . ഇത് നവരാത്രി വരെ തുടരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ദുബ്രിയിൽ സനാതൻ ധർമ്മ വിശ്വാസികൾ ന്യൂനപക്ഷമാണ്, മൗലികവാദികളിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ മുൻഗണനയാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.ദുബ്രിയിൽ അസ്വസ്ഥതയോ അക്രമ സംഭവങ്ങളോ ഇപ്പോൾ ഇല്ല . ഈ വർഷം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രി ഉത്സവം ആഘോഷിക്കുക. അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബക്രീദിന്റെ പിറ്റേന്ന്, ജില്ലാ ആസ്ഥാനത്തെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തലയോട്ടി കണ്ടെത്തിയത് വർഗീയ സംഘർഷത്തിനിടയാക്കിയിരുന്നു. ജൂൺ 13 ന്…

Read More

ന്യൂഡൽഹി: ആലപ്പുഴയിൽ എസ്ഡിപിഐ പ്രവർത്തകൻ ഷാൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ നാല് ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ദീപങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ, ഹൈക്കോടതി അവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയിലാണ് അവർക്ക് ജാമ്യം ലഭിച്ചത്, ആവശ്യമെങ്കിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്താൻ വിചാരണ കോടതിക്ക് അധികാരമുണ്ട്. മുമ്പ്, ഷാന്റെ കൊലപാതകക്കേസിലെ ഒമ്പത് പ്രതികൾക്കും സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട നാല് പേരുടെ ജാമ്യം പിന്നീട് ഹൈക്കോടതി റദ്ദാക്കി. ഈ തീരുമാനത്തിനെതിരെ അതുൽ, അഭിമന്യു, സനന്ദ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2021 ഡിസംബർ 18 നാണ് എസ്ഡിപിഐ നേതാവായ ഷാൻ ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ വെച്ച് കൊല്ലപ്പെട്ടത് . പിന്നാലെ ആലപ്പുഴയിലെ വസതിയിൽ വെച്ച് ബിജെപി നേതാവ് രഞ്ജിത്ത്…

Read More

കാബൂൾ : അഫ്ഗാൻ സർവകലാശാലകളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം നീക്കം ചെയ്ത് താലിബാൻ. ഡാർവിന്റെ സിദ്ധാന്തം ഇസ്ലാമിന് എതിരാണെന്നും , അതിനാലാണ് നിരോധിച്ചതെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പറയുന്നത് . രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോൾ പൂർണ്ണമായും ഇസ്ലാമികമായി മാറിയെന്നും അദ്ദേഹം പറയുന്നു. ഹെറാത്തിൽ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെദ മുഹമ്മദ് നദീം . ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് സമ്മേളനം നടത്തിയത്. മുൻ ഭരണകാലത്ത് സർവകലാശാലകൾ ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധവും സദാചാര അഴിമതി വ്യാപിപ്പിക്കുന്നതുമായ പാഠ്യപദ്ധതിയാണ് പഠിപ്പിച്ചിരുന്നതെന്ന് നെദ മുഹമ്മദ് നദീം പറഞ്ഞു. ഇന്ത്യ, പാകിസ്ഥാൻ, ബ്രിട്ടൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാൻ, തുർക്കി, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 29 പണ്ഡിതന്മാരും ഗവേഷകരും പൊതു, സ്വകാര്യ സർവകലാശാലകളിൽ നിന്നുള്ള നേതൃത്വ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആധുനിക അറിവും ശാസ്ത്രീയ യുക്തിയും മാറ്റി പകരം അവരുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്ന വിഷയങ്ങൾ…

Read More

പന്തളം : അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ . അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും അണ്ണാമലൈ പറഞ്ഞു. ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘ ദൈവം ഇല്ലെന്ന് പറഞ്ഞ് നടന്നവർ ഇപ്പോൾ ഭഗവദ് ഗീത പറയുകയാണ് . ഭക്തരെങ്ങനെ ആകണമെന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ വചനങ്ങള്‍ പിണറായി വിജയന്‍ ക്ലാസെടുത്ത് തരേണ്ടെതില്ല. കണ്ണാടി നോക്കി സ്വയം പഠിച്ചാല്‍ മതി .സനാതന ധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയാണ് കേരള സര്‍ക്കാര്‍ അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്. സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത് . ഗണപതി കേവലം മിത്ത് മാത്രമാണെന്ന് പറയുന്ന ആളാണ് നിയമസഭ സ്പീക്കറെന്നും ‘ അണ്ണാമലൈ ചൂണ്ടിക്കാട്ടി. ശബരിമല സംരക്ഷണ സംഗമത്തില്‍ പാസാക്കിയ പ്രമേയം രാജീവ്…

Read More

കൊച്ചി : പലപ്പോഴും കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വയ്ക്കുന്ന വിവരങ്ങൾ വൈറലാകാറുണ്ട്. അത്തരത്തിൽ പങ്ക് വച്ച മറ്റൊരു പോസ്റ്റും ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം കാണുന്നെന്ന് പരിസരവാസികൾ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ പൊലീസുകാർ കണ്ട കാഴ്ച്ച എന്ന ആമുഖത്തോടെയാണ് കുറിപ്പ് . എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദ്ദേശം. അതനുസരിച്ച് എത്തിയ പൊലീസുകാർ കണ്ടത് തൂങ്ങി നിൽക്കുന്ന ആളെയായിരിന്നുവെന്നും, ഉടൻ ചികിത്സ നൽകിയതിനാൽ ആൾ അപകടനില തരണം ചെയ്തുവെന്നുമാണ് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ …… എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും…

Read More

ന്യൂഡൽഹി: ആദായനികുതി ഇളവും ജിഎസ്ടി പരിഷ്കാരങ്ങളും ഇന്ന് മുതൽ പ്രാബല്യത്തിൽ . പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ത്യക്കാർക്ക് 2.5 ലക്ഷം കോടിയിലധികം ലാഭം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഉറപ്പുനൽകിയിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യം ജിഎസ്ടി ബചത് ഉത്സവ് ആഘോഷിക്കാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി 5%, 18% സ്ലാബുകളായി പരിമിതപ്പെടുത്തിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയും. ദരിദ്രർ, മധ്യവർഗം, പുതിയ മധ്യവർഗം, യുവാക്കൾ, കർഷകർ, സ്ത്രീകൾ, കടയുടമകൾ, വ്യാപാരികൾ, സംരംഭകർ എന്നിവർക്ക് പ്രയോജനം ലഭിക്കും.12% സ്ലാബിലുള്ള 99% ഉൽപ്പന്നങ്ങളുടെയും ജിഎസ്ടി 5% ആയിരിക്കും. ടിവി, റഫ്രിജറേറ്റർ, സ്കൂട്ടർ, ബൈക്ക്, കാർ എന്നിവ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഹോട്ടൽ മുറികളുടെ ജിഎസ്ടി കുറച്ചതിനാൽ യാത്രാ ചെലവുകൾ കുറയും. വീട് നിർമ്മാണത്തിനായി ചെലവഴിക്കുന്ന തുകയും കുറയും. 28 ശതമാനമായിരുന്ന ആഡംബര വസ്തുക്കളുടെ ജിഎസ്ടി 40 ശതമാനമായി ഉയർത്തി. നിത്യോപയോഗ സാധനങ്ങളുടെയും, ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും ജിഎസ്ടി…

Read More