- ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം അവസാന ഘട്ടത്തിലേയ്ക്ക് ; അയവില്ലാതെ ഇറാൻ ;സമാധാന കരാറുമായി പാകിസ്ഥാൻ
- വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ
- സന്ദീപ് വാര്യർക്ക് നേരെ എസ് എഫ് ഐ ആക്രമണം ; സംഭവം നെഹ്റു കോളേജിൽ പ്രചാരണത്തിനിടെ
- ബസിടിച്ച് കാൽനട യാത്രികയ്ക്ക് പരിക്ക്
- ഇനി ഗെയിം ചേഞ്ചറാകാന് ബ്രഹ്മോസ് 800 ; ഇന്ത്യൻ സൈന്യത്തിന് സ്വന്തമാകുന്നു
- അമിത വേഗത; പിടിയിലായത് മൂവായിരം ഡ്രൈവർമാർ
- റിനികി ഭൂയാൻ ശർമ്മയ്ക്ക് മൂന്ന് പാസ്പോർട്ടുകളുണ്ടെന്ന് കോൺഗ്രസ് : അടിസ്ഥാനരഹിതമായ ആരോപണം ; നിയമനടപടിയ്ക്ക് ഹിമന്ത ശർമ്മ
- ദിലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്
Author: Anu Nair
കാസർകോട് ; മയക്കുമരുന്ന് അന്വേഷണത്തിനായി പോയ പോലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.45 ന് ചെങ്കള നാലാം മൈലിലാണ് അപകടം. ഇന്നലെ വൈകുന്നേരം 4:30 ന് ഒരു കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് മേൽപ്പറമ്പ് പോലീസ് പിടികൂടിയിരുന്നു. കേസിൽ ചട്ടഞ്ചാൽ സ്വദേശിയായ അഹമ്മദ് കബീർ അറസ്റ്റിലായി. എന്നാൽ, മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ഡോ. മുനീർ രക്ഷപ്പെട്ടു. മുനീർ അവിടെയുണ്ടെന്ന വിവരത്തെത്തുടർന്ന് സജീഷും സംഘവും കാസർകോടേയ്ക്ക് പോകുകയായിരുന്നു. നാലാം മൈൽ അണ്ടർപാസിന്റെ തെക്ക് ഭാഗത്ത് നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ, ചെർക്കള ഭാഗത്തുനിന്ന് കാസർഗോഡിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി അവരുടെ വാഹനത്തിൽ ഇടിച്ചു. സജീഷിനൊപ്പം ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സുഭാഷിനും അപകടത്തിൽ പരിക്കേറ്റു. സുഭാഷ് ചെങ്കളയിലെ ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. സജീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തലസ്ഥാനത്ത് തമ്പാനൂർ, ചാക്ക , ശ്രീകണ്ഠേശ്വരം , കിംസ് ആശുപത്രി പരിസരങ്ങളും വെള്ളക്കെട്ടായി മാറിക്കഴിഞ്ഞു. . കഴിഞ്ഞ ഒരു മണിക്കൂറായി നഗരത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടത്തും വെള്ളക്കെട്ട് പരിഹരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ് . മഴയെത്തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾ മുമ്പ് പ്രഖ്യാപിച്ച ഷെഡ്യൂൾ അനുസരിച്ച് തുടരും. കനത്ത മഴയെത്തുടർന്ന് വാമനപുരം നദിയിലെ നീരൊഴുക്ക് വർദ്ധിച്ചു. ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ് . ഇത് ഉരുൾപൊട്ടൽ സാധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം, വെള്ളിയാഴ്ച മുതൽ പൊൻമുടി ഇക്കോ ടൂറിസം സെന്റർ അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ 15 സെന്റീമീറ്റർ ഉയർത്തി. അണക്കെട്ടിന് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.തിരുവനന്തപുരത്തിന് പുറമേ, കൊല്ലം, പത്തനംതിട്ട…
ബെംഗളൂരു: വിപ്രോ കമ്പനി കാമ്പസ് പൊതുഗതാഗത മേഖലയായി ഉപയോഗിക്കാൻ തുറന്നുകൊടുക്കാൻ വിസമ്മതിച്ച് സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജി . കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രദേശത്തെ റോഡുകളിലെ തിരക്ക് കുറയ്ക്കാൻ അസിം പ്രേംജിയുടെ സഹകരണം തേടിയിരുന്നു. നിർദ്ദിഷ്ട അഭ്യർത്ഥന നിരസിച്ചെങ്കിലും, മൊബിലിറ്റി വിഷയങ്ങളിൽ സർക്കാരുമായി പങ്കാളിത്തം വഹിക്കുമെന്നാണ് വിപ്രോയുടെ നിലപാട് . സംസ്ഥാന ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചകൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന കമ്പനി പ്രതിനിധിയായ രശ്മി ശങ്കറിനെയും അസിം പ്രേംജി നിയോഗിച്ചു. നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് നേരിടുകയാണെന്നും, വിപ്രോയുടെ സർജാപൂർ കാമ്പസ് പൊതു വാഹന ഗതാഗതത്തിനായി തുറക്കാൻ കഴിയുമോ എന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ കത്തിൽ ചോദിച്ചിരുന്നത്.പ്രശ്നത്തിന്റെ ഗൗരവം പ്രേംജി അംഗീകരിക്കുകയും ബെംഗളൂരുവിന്റെ ഔട്ടർ റിംഗ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ കോർപ്പറേറ്റ് പിന്തുണ നൽകണമെന്ന സിദ്ധരാമയ്യയുടെ അഭ്യർത്ഥനയെ അഭിനന്ദിക്കുകയും ചെയ്തു. എങ്കിലും, സർജാപൂരിലെ കാമ്പസ് ഒരു പ്രത്യേക സാമ്പത്തിക മേഖലയായി (SEZ) നിയുക്തമാക്കിയിട്ടുണ്ടെന്നും ആഗോള സേവന പ്രതിബദ്ധതകൾ കാരണം കർശനമായ ആക്‌സസ് നിയന്ത്രണ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും…
ലക്നൗ : ഉത്തർപ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്രസയിലെ ശുചിമുറിയിൽ 40 ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ബഹ്‌റൈച്ചിലെ പയാഗ്പൂർ തഹ്‌സിലിലെ പെഹൽവാര ഗ്രാമത്തിലെ പട്ടിഹാട്ട് പ്രവർത്തിച്ചിരുന്ന മദ്രസയാണ് എസ്‌ഡിഎം അശ്വിനി പാണ്ഡെയും പോലീസ് സംഘവും ചേർന്ന് റെയ്ഡ് ചെയ്തത് . എസ്‌ഡിഎം എത്തിയപ്പോൾ മദ്രസ നടത്തിപ്പുകാരൻ ഗേറ്റ് തുറക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന്, പയാഗ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസിനെ വിളിച്ചുവരുത്തിയ ശേഷമാണ് എസ്‌ഡിഎം മദ്രസയിൽ പ്രവേശിച്ചത് . പരിശോധനയിൽ കുളിമുറിയിൽ ഒളിച്ചിരിക്കുന്ന 40 വിദ്യാർത്ഥികളെ കണ്ടെത്തി. മദ്രസ നടത്തിപ്പിന് സാധുവായ രേഖകളൊന്നും ഇല്ലെന്ന് കണ്ടെത്തിയതായി എസ്ഡിഎം പറഞ്ഞു. വിദ്യാഭ്യാസം നേടാനാണ് മദ്രസയിൽ എത്തിയതെന്നാണ് പെൺകുട്ടികൾ പറഞ്ഞത്. മദ്രസയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ അവരുടെ വീടുകളിലേയ്ക്ക് മടക്കി അയച്ചതായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ ഖാലിദ് പറഞ്ഞു. സാധുവായ രേഖകളില്ലാത്ത മദ്രസ അടച്ചുപൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.മദ്രസയ്ക്ക് വിദേശ ഫണ്ട് ഗണ്യമായി ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്നതിനാൽ, ധനസഹായത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും നടക്കുന്നുണ്ട്.
ന്യൂഡൽഹി ; ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ വിദേശ സംഭാവന നിയമത്തിന്റെ ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ലഡാക്കിന്റെ സംസ്ഥാന പദവിക്കായുള്ള പ്രതിഷേധങ്ങൾ ബുധനാഴ്ച ലേയിൽ അക്രമാസക്തമായി മാറിയതിനെ തുടർന്നാണ് ഈ നടപടി. തീവയ്പ്പിലും സംഘർഷത്തിലും നാല് പേർ കൊല്ലപ്പെടുകയും 40 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിജെപി ഓഫീസും ഹിൽ കൗൺസിൽ ആസ്ഥാനവും പ്രതിഷേധക്കാർ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. തുടർന്ന് പോലീസും അർദ്ധസൈനികരും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കണ്ണീർവാതകം പ്രയോഗിച്ചു. പിന്നീട് ലേയിൽ കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിന് വാങ്ചുക്കാണ് ഉത്തരവാദിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നിരാഹാരവും “പ്രകോപനപരവുമായ” പ്രസംഗങ്ങളും ജനക്കൂട്ടത്തെ ഇളക്കിവിട്ടു, അവർ ബിജെപി, സർക്കാർ ഓഫീസുകളെ ആക്രമിക്കുകയും സ്വത്തുക്കൾക്ക് തീയിടുകയും 30 ലധികം പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അറബ് വസന്തത്തെയും…
ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ ഇടപെടാൻ യുഎസിന് താൽപ്പര്യമില്ലെന്ന് റിപ്പോർട്ട് . കശ്മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ് . ഈ വിഷയത്തിൽ ഇടപെടാനോ, എന്തെങ്കിലും ചെയ്യാനോ ട്രമ്പിന് താല്പര്യമില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള പ്രശ്നമാണ് കശ്മീർ എന്ന ദീർഘകാല നയം അമേരിക്ക തുടരുമെന്നും വാർത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഈ വിഷയത്തിൽ ഇടപെടാൻ ചില പ്രതിസന്ധികൾ ഉണ്ടെന്നും എന്നാൽ ആവശ്യപ്പെട്ടാൽ സഹായിക്കാൻ തയ്യാറാണെന്നും എന്നാൽ അത് പരിഹരിക്കാൻ ഇന്ത്യയ്ക്കും പാകിസ്ഥാനും വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും പാകിസ്ഥാനുമായി ഇടപഴകുമ്പോൾ യുഎസ് അമേരിക്ക ഫസ്റ്റ് എന്ന നയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു . മാത്രമല്ല ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങളും ഉദ്യോഗസ്ഥർ ആവർത്തിച്ചു. “ആ പ്രതിസന്ധിയിൽ അമേരിക്ക ഇടപെട്ടിരുന്നുവെന്നും ആ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് പൂർണ്ണമായും സഹായിച്ചുവെന്നും ഒരു വസ്തുതയാണ്.”എന്നാണ്…
തിരുവനന്തപുരം: മൂന്നു വയസുള്ള കുഞ്ഞിൻ്റെ മുഖത്ത് കൈവീശി അടിച്ച അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്. മർദ്ദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്. ഇതിനായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അധ്യാപിക അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്.
തൃശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി . ഹർജി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. ഇന്നലെയും ബ്ലോക്ക് ഉണ്ടായെന്ന് കളക്ടർ ഹൈക്കോടതിയെ അറിയിച്ചു. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതുപോലെ പലയിടത്തും മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി ടോൾ പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂർ ഭാഗത്തെ മണ്ണിടിച്ചിലിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. അതേസമയം, ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താത്ക്കാലികമായി തടഞ്ഞത്. ടോൾ പുനഃസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം നൽകാവൂ എന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
‘സമുദായത്തെ പിന്നിൽ നിന്ന് കുത്തി കട്ടപ്പയായി സുകുമാരൻ നായർ മാറി’ ; ജി സുകുമാരൻ നായർക്കെതിരെ ബാനറുകൾ
പത്തനംതിട്ട : വിശ്വാസ വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ബാനറുകൾ . പത്തനംതിട്ടയിലെ വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണ് ബാനറുകൾ സ്ഥാപിച്ചത് . ‘ സമുദായത്തെ പിന്നിൽ നിന്ന് കുത്തി കട്ടപ്പയായി സുകുമാരൻ നായർ മാറി’ എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത് . വിശ്വാസ വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റത്തെ നായർ സ്വാഗതം ചെയ്തിരുന്നു. അതിനു പിന്നാലെയാണിത്. ‘കുടുംബത്തിനുവേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി സുകുമാരൻ നായർ കട്ടപ്പയായി മാറി, പിണറായിക്ക് വേണ്ടി പാദസേവ നടത്തി , സമുദായത്തിന് നാണക്കേട് ‘. എന്നാണ് പോസ്റ്ററിലെ വാക്കുകൾ. ആരാണ് ഇത് സ്ഥാപിച്ചതെന്ന് വ്യക്തമല്ല.ഇന്ന് രാവിലെയാണ് കരയോഗ കെട്ടിടത്തിന് മുന്നിൽ ബാനർ പ്രത്യക്ഷപ്പെട്ടത്. ഈ സർക്കാരിൽ വിശ്വാസമുണ്ടെന്ന് തുറന്നു പറഞ്ഞ ജി സുകുമാരൻ നായർ ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചിരുന്നു. കോൺഗ്രസിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു . എൻഎസ്എസിന് സർക്കാരിനോടുള്ള ചായ്‌വ് തദ്ദേശ, നിയമസഭാ…
തിരുവനന്തപുരം: എൻഎസ്‌എസിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ച് കോൺഗ്രസ്. കെപിസിസി നേതൃത്വം എൻഎസ്‌എസുമായി ചർച്ച നടത്തും. വിശ്വാസ വിഷയത്തിൽ അവർ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് എൻഎസ്‌എസിനെ ഓർമ്മിപ്പിക്കാനാണ് ശ്രമം. എൻഎസ്‌എസ് നേതൃത്വത്തെ വിമർശിക്കില്ലെന്നും ഈ വിഷയത്തിൽ സിപിഎം ഒളിച്ചു കളിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നത് തുടരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സർക്കാരിൽ വിശ്വാസമുണ്ടെന്ന് തുറന്നു പറഞ്ഞ ജി സുകുമാരൻ നായർ ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചിരുന്നു. കോൺഗ്രസിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു . എൻഎസ്എസിന് സർക്കാരിനോടുള്ള ചായ്‌വ് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള അകൽച്ചയാണ് കോൺഗ്രസിനെ തള്ളിക്കളയാൻ കാരണമെന്ന് വിശ്വസിക്കുന്നവരുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം എൻഎസ്‌എസിനെ അനുനയിപ്പിക്കാൻ സർക്കാർ മുൻകൈയെടുത്തിരുന്നു . ചികിത്സയിലായിരുന്ന സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചതും ഇതിന്റെ ഭാഗമായിരുന്നു. മന്ത്രി വാസവൻ ഉൾപ്പെടെയുള്ളവർ എൻഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി സ്ത്രീ പ്രവേശന…
Subscribe to Updates
Get the latest creative news from FooBar about art, design and business.
