Author: Anu Nair

അയര്‍ലൻഡിലെ ഭവനപ്രതിസന്ധി കുറയുന്നു. വീടുകളുടെ ലഭ്യത നേരിയ തോതില്‍ കൂടുന്നുവെന്ന് വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങി . എങ്കിലും അയര്‍ലൻഡില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭവനവില ഉയര്‍ന്നും, ഭവന ലഭ്യത കുറഞ്ഞും തന്നെ തുടരുകയാണ് എന്നാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ റിപ്പോര്‍ട്ട് പറയുന്നു. സെപ്റ്റംബര്‍ 1 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 11,925 സെക്കന്‍ഡ് ഹാന്‍ഡ് ഹോമുകളായിരുന്നു വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. 2024 സെപ്റ്റംബര്‍ 1-നെ അപേക്ഷിച്ച് 1% അധികമാണിത്. പക്ഷേ 2015-2019 കാലത്തെക്കാള്‍ പകുതിയോളം കുറവുമാണിത്. രാജ്യത്ത് ഭവനവില ഉയരുന്നത് ഡബ്ലിന്‍ പ്രദേശത്തെ സംബന്ധിച്ചിടത്തോളം മെല്ലെയായിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 4.5% ആണ് ഡബ്ലിനില്‍ വീടുകള്‍ക്ക് വില ഉയര്‍ന്നത്. ദേശീയതലത്തില്‍ ഒരു ത്രീ ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന് ഈ വര്‍ഷം മൂന്നാം പാദത്തിലെ വില ശരാശരി 421,000 യൂറോ ആണ്. മുന്‍ വര്‍ഷത്തെക്കാള്‍ 5.9 ശതമാനവും, കോവിഡ് കാലത്തെക്കാള്‍ 39 ശതമാനവും അധികമാണിത്.

Read More

കൗണ്ടി ലൂവിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദമ്പതികളെയും മകനെയും. രാവിലെ 10 മണിയോടെയാണ് വിവരമറിഞ്ഞെത്തിയ ഗാര്‍ഡ, ടാലൻസ്റ്റൗണിന് സമീപത്തുള്ള വീട്ടില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ രണ്ടുപേര്‍ ദമ്പതികളായ ലൂയിസ് ഒക്ണർ , മാർക് ഒക്ണർ , മകൻ ഇവാനുമാണ് മരിച്ചത് . സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചെറുപ്പക്കാരന്‍ ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം. എന്നാല്‍ എല്ലാവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ എന്നതില്‍ വ്യക്തതയില്ല. തോക്ക് അല്ലാത്ത ചില ആയുധങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ചെറുപ്പക്കാരന്‍ മാനസികരോഗമുള്ള ആളാണെന്നും ഗാര്‍ഡ കരുതുന്നു.മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡ്രോഗഡയിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

Read More

ഡബ്ലിന്‍ :ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മ്മ പദ്ധതി നടപ്പാക്കാൻ അയർലാൻഡ് സര്‍ക്കാര്‍ . എല്ലാ മേഖലകളിലും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നത് ലക്ഷ്യമിടുന്ന ആക്ഷന്‍ പ്ലാന്‍ മറ്റ് വകുപ്പുകളുമായി കൂടിയാലോചിച്ച് വിദേശകാര്യ, വ്യാപാര വകുപ്പാകും നടപ്പാക്കുന്നത്. ഉഭയകക്ഷി രാഷ്ട്രീയ ബന്ധങ്ങള്‍ ,സാമ്പത്തിക, വ്യാപാര അവസരങ്ങള്‍ ,ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുക, ഇന്ത്യയില്‍ അയര്‍ലൻഡിന്റെ ഭൗതിക സാന്നിധ്യവും സ്വാധീനവും വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള നാല് സ്ട്രാറ്റജിക് ലക്ഷ്യങ്ങളാണ് കര്‍മ്മപദ്ധതിക്കുള്ളത്. ഇന്ത്യയുമായി ചേര്‍ന്ന് ഏഷ്യാ പസഫിക് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നടപടികളും ആക്ഷന്‍ പ്ലാനിലുണ്ടാകും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത സാമ്പത്തിക കമ്മീഷന്‍ സ്ഥാപിക്കും. സര്‍ക്കാര്‍ നയതന്ത്ര വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ പ്ലാന്‍ പറയുന്നു.

Read More

കോ ടൈറോൺ വാതുവെപ്പുകാരൻ ഡെസ്സി ഫോക്സിന്റെ കൊലയാളികളെ കണ്ടെത്താനുള്ള നീക്കവുമായി ഗാർഡ . 1990 നാണ് കോ കിൽഡെയറിലെ പ്രോസ്പറസിലെ ഹീലിസ് ബ്രിഡ്ജിൽ വച്ചാണ് ഡെസ്സി ഫോക്സിനെ വെടിവച്ചു കൊന്നത്. കൊലപാതകത്തിന് ഉത്തരവാദികളെ തിരിച്ചറിയുന്നതിനും നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും സഹായിക്കുന്ന സുപ്രധാന വിവരങ്ങൾ വ്യക്തികൾക്ക് പങ്ക് വയ്ക്കാൻ കഴിയുമെന്ന് ഗാർഡ പറഞ്ഞു. ഡംഗനണിലെ തന്റെ വീട്ടിൽ നിന്ന് രാവിലെ 11.15 ഓടെ കുറാഗിലെ മത്സരത്തിൽ പോയ ഡെസ്സിയെ ഹീലിസ് ബ്രിഡ്ജിനടുത്തെത്തിയപ്പോൾ, 90G2506 എന്ന വ്യാജ രജിസ്ട്രേഷൻ ഉള്ള കാറിൽ എത്തിയവർ വെടിവച്ച് വീഴ്ത്തുകയായിരുന്നു.പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഷോട്ട്ഗൺ പെല്ലറ്റുകൾ കണ്ടെടുത്തു.ബ്രീഫ്‌കേസ്, ബാഗ്, ഫോക്‌സിന്റെ പേരുള്ള ബിൽഹെഡുകൾ, ഒരു മോട്ടറോള കാർ ഫോൺ, കാർ താക്കോലുകൾ എന്നിവ മോഷ്ടിക്കപ്പെട്ടതായി ഗാർഡ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ചുവന്ന ടൊയോട്ട കരീന പിന്നീട് 1990 ഒക്ടോബർ 1 ന് ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ പവർസ്‌ടൗണിലെ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.കൊലപാതകത്തിന് തൊട്ടുപിന്നാലെ 17 പേരെ അറസ്റ്റ് ചെയ്യുകയും ചോദ്യം…

Read More

ചെന്നൈ : തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വില്ലുപ്പുറത്തെ ടിവികെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ (50) ആണ് മരിച്ചത്. അയ്യപ്പൻ മുമ്പ് വിജയ് ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. കരൂരിൽ നടന്ന ദാരുണമായ വാർത്ത കണ്ട് അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പോലീസ് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് . മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ ആരോപണങ്ങളുണ്ട്. ബാലാജിയുടെ സമ്മർദ്ദം മൂലം കരൂരിലെ റാലിക്ക് സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. അയ്യപ്പന്റെ ഫോണും പൊലീസ് കണ്ടെടുത്തു. കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിർമ്മൽ കുമാർ, കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതിയഴകനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ടി.വി.കെ മേധാവി വിജയ്‌ക്കെതിരെ കേസെടുത്തിട്ടില്ല. വിജയ്‌യെ ഉടൻ അറസ്റ്റ്…

Read More

ശ്രീനഗർ: കശ്മീരിൽ രാത്രി ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ സൈനികന് വീരമൃത്യൂ . ജമ്മു കശ്മീരിലെ പൂഞ്ചിലെ സുരൻകോട്ടിലുള്ള 16 രാഷ്ട്രീയ റൈഫിൾസിന്റെ ആസ്ഥാനത്താണ് സംഭവം. ശിപായി ഭാവേഷ് ചൗധരിയാണ് മരിച്ചത്. സുരൻകോട്ട് പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സൈനികനാണ് ഭാവേഷ് . ഗ്രനേഡ് തെറ്റായി കൈകാര്യം ചെയ്തതിനാലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിന് ശേഷം സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈനികന്റെ മരണം അധികൃതർ സ്ഥിരീകരിച്ചു, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തിൽ തീവ്രവാദികളുടെ പങ്കിനുള്ള സാധ്യത സൈന്യം തള്ളിക്കളഞ്ഞു. അപകടത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. അതേസമയം, ഗ്രനേഡുകളും മറ്റ് സ്ഫോടകവസ്തുക്കളും കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവരുന്നു. സംഭവത്തെ ഗൗരവമായി കാണുകയാണെന്നും സ്ഫോടനത്തിന്റെ കൃത്യമായ…

Read More

ഇടുക്കി: തൃശ്ശൂർ വോട്ട് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി . 25 വർഷം മുമ്പ് മരിച്ചു പോയവരുടെ മൃതദേഹങ്ങളെ കൊണ്ടു വന്ന് വോട്ട് രേഖപ്പെടുത്തിയവരാണ് കുറ്റം പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു . ഇടുക്കിയിലെ മൂലമറ്റത്ത് സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സംവാദത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തും പാലക്കാടും മത്സരിച്ചിട്ട് ഞാൻ വിജയിച്ചില്ല. സ്വാധീനം ഇനി ഉണ്ടാക്കാനാകില്ലെന്ന് പറയപ്പെടുന്ന തൃശ്ശൂരിൽ നിന്ന് എനിക്ക് വിജയിക്കാൻ കഴിഞ്ഞെങ്കിൽ, അത് ദൈവം എന്റെ കൂടെയുള്ളതുകൊണ്ടാണ്. എല്ലാ കഥകളും കെട്ടിച്ചമയ്ക്കുന്നത്. പൂരം കലക്കി, ചെമ്പ് കലക്കി ഗോപി ആശാനെയും ആർ‌എൽ‌വിയെയും കലക്കി ഇതിനെല്ലാം ശേഷം, വോട്ട് കലക്കി. 25 വർഷം മുമ്പ് മരിച്ചു പോയവരുടെ മൃതദേഹങ്ങളെ കൊണ്ടു വന്ന് വോട്ട് രേഖപ്പെടുത്തിയവരാണ് നിങ്ങളെ സേവിച്ചിരുന്നത് ,’ സുരേഷ് ഗോപി പറഞ്ഞു. എയിംസ് വിവാദത്തിലും അദ്ദേഗം പ്രതികരിച്ചു. ‘തൃശ്ശൂർ എയിംസിന് അർഹതയുള്ള നാടാണ്. എവിടെയും ഭൂമി വാങ്ങിയിട്ട് പ്രയോജനമില്ല. മുഴുവൻ സംസ്ഥാനത്തിനും ഇതിന്റെ…

Read More

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ , നേപ്പാൾ മാതൃകയിൽ ഇന്ത്യയിലും കലാപത്തിന് ആഹ്വാനം ചെയ്ത് ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ആധവ് അർജുൻ . പോലീസിനെ വിമർശിച്ചുകൊണ്ട് ആധവ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിലാണ് ഇന്ത്യയിൽ യുവജന പ്രതിഷേധം നേപ്പാൾ മാതൃകയിൽ ഉണ്ടാകണമെന്ന് ആധവ് പറഞ്ഞിരിക്കുന്നത് . കലാപത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ആധവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ‘റോഡുകളിൽ നടക്കുന്നത് മർദനത്തിലേക്ക് നയിക്കുകയും സോഷ്യൽ മീഡിയയിൽ അഭിപ്രായം പോസ്റ്റ് ചെയ്യുന്നത് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യുന്നുവെങ്കിൽ, പോലീസ് ഇതുപോലെ ഭരണമുന്നണിയുടെ സേവകരായി മാറുമ്പോൾ, ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഏക മാർഗം ഒരു യുവ വിപ്ലവത്തിലൂടെയാണ്. ശ്രീലങ്കയിലും നേപ്പാളിലും അധികാരികൾക്കെതിരെ ഒരു വിപ്ലവം സൃഷ്ടിക്കാൻ യുവാക്കളും ജനറൽ ഇസഡ് തലമുറയും ഒന്നിച്ചതുപോലെ, ഇവിടെയും യുവാക്കൾ ഉയർന്നുവരും .അത് സർക്കാർ മാറ്റത്തിനും ഭരണകൂട ഭീകരത അവസാനിപ്പിക്കുന്നതിനും അടിത്തറയിടും,’ എന്നാണ് ആധവ് അർജുൻ എക്‌സിൽ കുറിച്ചത്. വിമർശനങ്ങൾ ഉയർന്നതോടെ ഈ പോസ്റ്റ് ആധവ്…

Read More

ന്യൂഡൽഹി : തിങ്കളാഴ്ച പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മരണം . 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും പിന്തുണയുള്ള മുസ്ലീം കോൺഫറൻസിന്റെ സായുധ ഗുണ്ടകൾ അടിസ്ഥാന അവകാശങ്ങൾ ആവശ്യപ്പെടുന്ന സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുന്നുവെന്നാണ് റിപ്പോർട്ട്. പുറത്ത് വന്ന വീഡിയോകളിൽ ഒന്നിൽ പുരുഷന്മാർ ആകാശത്തേക്ക് വെടിവയ്ക്കുന്നതും മറ്റുള്ളവർ പതാക വീശുകയും, മുദ്രാവാക്യം വിളിച്ച് കാറുകൾക്ക് മുകളിൽ കയറുന്നതും കാണാം.’മൗലികാവകാശ നിഷേധ’ത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൻ പ്രതിഷേധങ്ങൾ പാക് അധീന കശ്മീരിൽ അരങ്ങേറി. മാർക്കറ്റുകൾ, കടകൾ, പ്രാദേശിക ബിസിനസുകൾ , ഗതാഗത സേവനങ്ങൾ എന്നിവ നിർത്തി വച്ചു. പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ നിയമസഭയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള 38 ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. “70 വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളുടെ പ്രചാരണം… അവകാശങ്ങൾ നൽകുകയോ…

Read More

ലണ്ടൻ ; ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമ നശിപ്പിച്ചതിനെ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ . ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് പ്രതിമ തകർത്തത്. രാഷ്ട്രപിതാവിനെ ധ്യാനനിരതനായി ഇരിക്കുന്ന നിലയിൽ ചിത്രീകരിക്കുന്ന പ്രതിമയുടെ അടിത്തറയിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളും പതിച്ചിരുന്നു. സ്മാരകം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെങ്കിലും, സംഭവത്തിൽ കടുത്ത പ്രതിഷേധം തദ്ദേശ അധികാരികളെ അറിയിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. “ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച ലജ്ജാകരമായ പ്രവൃത്തിയിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അഗാധമായി ദുഃഖം പ്രകടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നു,” ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. “ഇത് വെറും നശീകരണ പ്രവർത്തനമല്ല, മറിച്ച് അന്താരാഷ്ട്ര അഹിംസാ ദിനത്തിന് മൂന്ന് ദിവസം മുമ്പ്, അഹിംസയുടെ ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുള്ള ആക്രമണമാണ്. അടിയന്തര നടപടിക്കായി ഞങ്ങൾ പ്രാദേശിക അധികാരികളോട് ഇത് ശക്തമായി ഉന്നയിച്ചിട്ടുണ്ട്, കൂടാതെ പ്രതിമ അതിന്റെ യഥാർത്ഥ രീതിയിലേയ്ക്ക് പുനഃസ്ഥാപിക്കുന്നതിനായി അധികാരികളുമായി…

Read More