ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. വിവിധ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലായി 8,30,000 യൂറോയുടെ ലഹരിശേഖരം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ലൂക്കനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്.
റോണസ്ടൗൺ ഡ്രഗ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഈസ്റ്റർ ദിനത്തിൽ നടത്തിയ പരിശോധനയിൽ 1 കിലോ കെറ്റാമൈൻ പിടിച്ചെടുത്തു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 13 കിലോ കെറ്റാമൈൻ ആണ് പിടിച്ചെടുത്തത്. 20 വയസ്സുള്ള യുവാവിനെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

