ഡബ്ലിൻ: ഐറിഷ് കവിയും എഴുത്തുകാരനുമായ ഗബ്രിയേൽ റോസെൻസ്റ്റോക്ക് അന്തരിച്ചു. 72 വയസ്സായിരുന്നു. കുടുംബമാണ് മരണ വിവരം പങ്കുവച്ചത്. ഐറിഷ് കവികളിൽ പ്രധാനപ്പെട്ട സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.
ഏറെ നാളായി കാൻസർ ബാധിതൻ ആയിരുന്നു. ഇതേ തുടർന്നുള്ള ശാരീരികബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു മരണം. 1949 ൽ കൗണ്ടി ലിമെറിക്കിലെ കിൽഫിനേനിൽ ആയിരുന്നു റോസൻസ്റ്റോക്ക് ജനിച്ചത്. റോസൻസ്റ്റോക്കിന്റെ നിര്യാണത്തിൽ നിരവധിപേർ അനുശോചനം അറിയിച്ചു.
Discussion about this post

