ഡബ്ലിന്‍ :ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മ്മ പദ്ധതി നടപ്പാക്കാൻ അയർലാൻഡ് സര്‍ക്കാര്‍ . എല്ലാ മേഖലകളിലും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നത് ലക്ഷ്യമിടുന്ന ആക്ഷന്‍ പ്ലാന്‍ മറ്റ് വകുപ്പുകളുമായി കൂടിയാലോചിച്ച് വിദേശകാര്യ, വ്യാപാര വകുപ്പാകും നടപ്പാക്കുന്നത്.
ഉഭയകക്ഷി രാഷ്ട്രീയ ബന്ധങ്ങള്‍ ,സാമ്പത്തിക, വ്യാപാര അവസരങ്ങള്‍ ,ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുക, ഇന്ത്യയില്‍ അയര്‍ലൻഡിന്റെ ഭൗതിക സാന്നിധ്യവും സ്വാധീനവും വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള നാല് സ്ട്രാറ്റജിക് ലക്ഷ്യങ്ങളാണ് കര്മ്മപദ്ധതിക്കുള്ളത്. ഇന്ത്യയുമായി ചേര്‍ന്ന് ഏഷ്യാ പസഫിക് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നടപടികളും ആക്ഷന്‍ പ്ലാനിലുണ്ടാകും.
ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത സാമ്പത്തിക കമ്മീഷന് സ്ഥാപിക്കും. സര്‍ക്കാര്‍ നയതന്ത്ര വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ പ്ലാന്‍ പറയുന്നു.

