കൗണ്ടി ലൂവിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദമ്പതികളെയും മകനെയും. രാവിലെ 10 മണിയോടെയാണ് വിവരമറിഞ്ഞെത്തിയ ഗാര്‍ഡ, ടാലൻസ്റ്റൗണിന് സമീപത്തുള്ള വീട്ടില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ രണ്ടുപേര്‍ ദമ്പതികളായ ലൂയിസ് ഒക്ണർ , മാർക് ഒക്ണർ , മകൻ ഇവാനുമാണ് മരിച്ചത് .
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചെറുപ്പക്കാരന് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം. എന്നാല്‍ എല്ലാവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ എന്നതില്‍ വ്യക്തതയില്ല. തോക്ക് അല്ലാത്ത ചില ആയുധങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതിയായ ചെറുപ്പക്കാരന് മാനസികരോഗമുള്ള ആളാണെന്നും ഗാര്‍ഡ കരുതുന്നു.മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡ്രോഗഡയിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്സ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

