ടൈറോൺ: കൗണ്ടി ടൈറോണിൽ ഉടമയെ ആക്രമിച്ച് വീട് കൊള്ളയടിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം. ഡംഗനനിലെ വൈറ്റ്ബ്രിഡ്ജ് റോഡിലെ വീടായിരുന്നു കൊള്ളയടിച്ചത്. കള്ളന്മാരുടെ ആക്രമണത്തിൽ പരിക്കേറ്റ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. രണ്ടംഗ സംഘമാണ് വീട് കൊള്ളയടിച്ചത്. മോഷണശ്രമം ചെറുത്ത വീട്ടുടമയെ ചവിട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് നിലത്തിട്ട് ചവിട്ടുകയും ബേസ്ബോൾ ബാറ്റ് കൊണ്ട് അടിയ്ക്കുകയും ചെയ്തു. ശേഷം അദ്ദേഹത്തിന്റെ വാനും വീടും കൊള്ളയടിക്കുകയായിരുന്നു.
Discussion about this post

