Author: Anu Nair

ഡൊണഗൽ ഉൾക്കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഡൊണഗൽ തീരത്തെ ടീലിനിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . ഇതോടെ ഐറിഷ് കോസ്റ്റ് ഗാർഡ് നടത്തി വന്ന തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിലിൽ ഏർപ്പെട്ടിരുന്ന പ്രാദേശിക മത്സ്യബന്ധന കപ്പലാണ് മൃതദേഹം കണ്ടെത്തിയത് . മാലിൻ ഹെഡ് മാരിടൈം റെസ്‌ക്യൂ സബ് സെന്ററിലെ കോസ്റ്റ് ഗാർഡ് മൂന്ന് ദിവസമായി തീവ്രമായ തിരച്ചിൽ നടത്തുകയായിരുന്നു. ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും തിരച്ചിലിലുടനീളം പിന്തുണ നൽകിയ എല്ലാ തിരച്ചിൽ യൂണിറ്റുകൾക്കും പ്രാദേശിക മത്സ്യബന്ധന കപ്പലുകളായ ആൻ ഗാർഡ സിയോച്ചാനയ്ക്കും നന്ദി പറയുന്നതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.

Read More

ഡബ്ലിനിലെ തെരുവുകളിൽ നടന്ന യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ പരേഡ് പാർനെൽ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച റാലി കസ്റ്റം ഹൗസ് ക്വേയിലേക്ക് പോയി. ആക്രമണത്തിനിരയായ കുടിയേറ്റക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി റാലിയും കാർണിവലും സംഘടിപ്പിച്ച ഗ്രാസ്‌റൂട്ട് ആന്റി-റേസിസം ഗ്രൂപ്പ് വ്യക്തമാക്കി. വംശീയ വിരുദ്ധ, കുടിയേറ്റ അനുകൂല പോസ്റ്ററുകളുമേന്തിയായിരുന്നു റാലി. കാർണിവൽ കലാകാരന്മാർ, നർത്തകർ, സ്റ്റീൽ ബാൻഡ് എന്നിവർ റാലിയിൽ പങ്കാളികളായി. “നമ്മുടെ കുടിയേറ്റ സമൂഹത്തോടൊപ്പം നിൽക്കാനും നമ്മൾ ഒത്തുചേരുമ്പോൾ ആഘോഷിക്കാനും എല്ലാവരും തയ്യാറാണ്. ഇന്നത്തെ ഏറ്റവും വലിയ വംശീയ വിരുദ്ധ പ്രകടനം സാധ്യമാക്കാം, നമ്മൾ ഭൂരിപക്ഷമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കാം.” സോഷ്യൽ മീഡിയ പോസ്റ്റിൽ യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ഗ്രൂപ്പ് പറഞ്ഞു.

Read More

പങ്കാളിയിൽ നിന്ന് ഭീഷണി നേരിടുന്ന സ്ത്രീക്ക് സംരക്ഷണം നൽകണമെന്ന് ഡബ്ലിൻ കോടതി . പങ്കാളി വീട്ടിൽ ചുറ്റികയുമായി വന്ന് അഞ്ച് വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചതായി സ്ത്രീ കോടതിയെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഡോൾഫിൻ ഹൗസിലെ എക്സ് പാർട്ടി സിറ്റിങ്ങിൽ, തനിക്കും മകൾക്കും വിദേശത്തേക്ക് പോകാൻ വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം പങ്കാളി ദേഷ്യപ്പെട്ടതായി സ്ത്രീ മൊഴി നൽകി. തന്നെ ആക്രമിക്കാൻ ചുറ്റികയുമായി എത്തിയതായും അവർ പറഞ്ഞു. തുടർന്ന് അയാൾ തന്റെ മുടി വലിച്ച് തലയിൽ അടിച്ചു. സിറ്റിംഗ് റൂമിലേക്ക് വലിച്ചിഴച്ച് ഉപദ്രവിച്ചതായും യുവതി പറഞ്ഞു. പങ്കാളിയെ വിലക്കാനാകില്ലെന്നും., സംരക്ഷണം ഏർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. പുരുഷ പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് സ്ത്രീകൾ കൂടി കോടതിയെ സമീപിച്ചിരുന്നു. ഭർത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം തങ്ങളുടെ വീട്ടിൽ താമസം ആരംഭിച്ചെന്ന പരാതിയുമായും മറ്റൊരു യുവതി കോടതിയിൽ എത്തിയിരുന്നു.

Read More

തിരക്ക് കാരണം രോഗികള്‍ ട്രോളികളിലും, കസേരകളിലും ചികിത്സ തേടേണ്ടി വരുന്ന ലിമറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വരും ദിവസങ്ങളില്‍ പുതുതായി 96 അധിക ബെഡ്ഡുകള്‍ കൂടി ലഭിക്കും. ആശുപത്രിയിലെ അമിത തിരക്ക് നിയന്ത്രിക്കാനുള്ള ആദ്യ പടിയാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിര്‍മ്മാണത്തിലിരുന്ന പുതിയ കെട്ടിടത്തിലാണ് 96 ബെഡ്ഡുകള്‍ ലഭ്യമാകുക. രാജ്യത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയാണിത് . 96 മില്യണ്‍ ചെലവിട്ട്, പുതിയ ജീവനക്കാരെ കൂടി നിയമിച്ചുള്ള പദ്ധതി അടുത്ത ആഴ്ച മുതല്‍ പ്രാവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ട്. UHL-ലെ തിരക്ക് നിയന്ത്രിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതികളില്‍ ആദ്യത്തേതാണ് ഇത്. കൂടുതല്‍ ബെഡ്ഡുകള്‍ അനുവദിക്കുന്ന രണ്ടാമത്തെ പദ്ധതി 2027-ലും, മൂന്നാമത്തേത് 2030-കളിലും പൂര്‍ത്തിയാകും.

Read More

ഡബ്ലിന്‍ : അഭയാര്‍ത്ഥി പ്രവാഹം കുറയ്ക്കാന്‍ വോളണ്ടറി റിട്ടേണ്‍ പ്രോഗ്രാം പ്രഖ്യാപിച്ച് അയര്‍ലൻഡ് .ഇതനുസരിച്ച് അന്താരാഷ്ട്ര സംരക്ഷണ അവകാശവാദം ഉപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് 10,000 യൂറോയാണ് (ഏകദേശം പത്ത് ലക്ഷം രൂപ) സര്‍ക്കാര്‍ ഓഫര്‍ ചെയ്യുന്നത് .ഇതു സംബന്ധിച്ച ഉത്തരവില്‍ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ ഒപ്പുവച്ചു. സെപ്റ്റംബര്‍ 28ന് മുമ്പ് അയര്‍ലൻഡില്‍ എത്തിയവർക്കും , അവരുടെ പദവി സംബന്ധിച്ച തീരുമാനത്തിനായി കാത്തിരിക്കുന്നവര്‍ക്കുമാകും സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുന്നതിനാണ് ഇത് ലഭിക്കുക .കഴിഞ്ഞ സെപ്തംബര്‍ 19 വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ 1,159 പേര്‍ സ്വമേധയാ അയര്‍ലൻഡ് വിട്ടുപോയി .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 129% വര്‍ദ്ധനവാണിത്. ഈ പദ്ധതിയനുസരിച്ച് അയര്‍ലൻഡ് വിട്ടുപോകുന്ന ഓരോ അഭയാര്‍ത്ഥിക്കും ഇപ്രകാരമുള്ള ഗ്രാന്റ് അലവന്‍സ് നല്‍കിയാണ് വിമാനം കയറ്റി തിരിച്ചയക്കുന്നത്. ഒരാള്‍ക്ക് 1,200 യൂറോ വരെയും ഒരു കുടുംബത്തിന് 2,000 വരെയും ലഭിക്കുമായിരുന്നു.വിമാനക്കൂലിയും സൗജന്യമാണ്. .ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് അഭയാര്‍ത്ഥി കേന്ദ്രത്തില്‍ അഭയം തേടിയതെങ്കില്‍ അവര്‍ക്ക്…

Read More

വടക്കൻ ഡബ്ലിൻ കപ്പാഗ് പ്രദേശത്തെ ഹീത്ത്ഫീൽഡ് എസ്റ്റേറ്റിലെ വീട്ടിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. പെൺകുട്ടിയുടെയും, പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത് . കുട്ടിയ്ക്ക് ഏഴു വയസ് പ്രായവും, പുരുഷന് 30 വയസ് പ്രായവും തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്, മോഷണത്തിന്റെയോ ബാഹ്യ ഇടപെടലിന്റെയോ സൂചനകളൊന്നുമില്ലെന്നും അന്വേഷണ സംഘം പറയുന്നു. സാങ്കേതിക പരിശോധനയ്ക്കായി സ്ഥലം സീൽ ചെയ്തിട്ടുണ്ട് . സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെ ഓഫീസിനെയും കൊറോണറെയും അറിയിച്ചിട്ടുണ്ടെന്ന് ഗാർഡ പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്‌മോർട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ അന്വേഷണം .പ്രാഥമിക ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച രാവിലെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തു.

Read More

ന്യൂഡൽഹി : മൻ കി ബാത്തിൽ അയോധ്യരാമക്ഷേത്രത്തെ പറ്റി പരാമർശിച്ച് പ്രധാനമന്ത്രി . മഹർഷി വാൽമീകിയുടെ ജന്മവാർഷികത്തെക്കുറിച്ച് കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . “അടുത്ത മാസം ഒക്ടോബർ 7 ന് മഹർഷി വാൽമീകി ജയന്തിയാണ്. ഇന്ത്യൻ സംസ്കാരത്തിന് മഹർഷി വാൽമീകി എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ശ്രീരാമന്റെ അവതാര കഥകൾ ഇത്രയും വിശദമായി നമുക്ക് പരിചയപ്പെടുത്തിയത് മഹർഷി വാൽമീകിയാണ്. അദ്ദേഹം മനുഷ്യരാശിക്ക് രാമായണത്തിന്റെ അത്ഭുതകരമായ പാഠം നൽകി. രാമായണത്തിന്റെ സ്വാധീനം അതിൽ അടങ്ങിയിരിക്കുന്ന ശ്രീരാമന്റെ ആദർശങ്ങളും മൂല്യങ്ങളുമാണ്. ശ്രീരാമൻ എല്ലാവരെയും സേവനത്തിലൂടെയും, ഐക്യത്തിലൂടെയും, കാരുണ്യത്തിലൂടെയും ആലിംഗനം ചെയ്തു. അതുകൊണ്ടാണ് സുഹൃത്തുക്കളേ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചപ്പോൾ, നിഷദ്രാജനും മഹർഷി വാൽമീകിക്കും സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അതോടൊപ്പം നിർമ്മിച്ചത്. രാം ലല്ലയെ കാണാൻ നിങ്ങൾ അയോധ്യ സന്ദർശിക്കുമ്പോൾ, മഹർഷി വാൽമീകി, നിഷദ്രാജ ക്ഷേത്രങ്ങളും സന്ദർശിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.“ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ അയോധ്യയെക്കുറിച്ചുള്ള പരാമർശത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദി രേഖപ്പെടുത്തി .…

Read More

ചെന്നൈ: ടി.വി.കെ നേതാവും നടനുമായ വിജയ് സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 40 ആയി. കരൂർ സ്വദേശി കവിനാണ് ഇന്ന് മരിച്ചത് . തിക്കിലും തിരക്കിലും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കവിനെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു . വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മരണം മരിച്ചവരിൽ ഒമ്പത് കുട്ടികളും ഉൾപ്പെടുന്നു. 111 പേർ ചികിത്സയിലാണ്, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു. അതേസമയം, കരൂർ ദുരന്തത്തിൽ ടി.വി.കെ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കൊലപാതകമല്ലാത്ത മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ നാല് കുറ്റങ്ങൾ ചുമത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിലാണ്. വിജയ് സ്ഥലം വിടുന്നതുവരെ നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വിജയ് തന്റെ സംസ്ഥാന റാലി നിർത്തിവച്ചു. മരിച്ചവരുടെ…

Read More

കൊച്ചി : മുൻ ഡിജിപി ജേക്കബ് തോമസ് ആർ എസ് എസിലേയ്ക്ക് . വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലത്തിൽ അദ്ദേഹം പൂർണ്ണഗണവേഷത്തിൽ പങ്കെടുക്കും. സന്നദ്ധപ്രവർത്തനത്തിന് ഏറ്റവും നല്ല ഇടം ആർ എസ് എസ് ആണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ വച്ചാണ് വിജയദശമി ദിനത്തിലെ പദസഞ്ചലനം സംഘടിപ്പിച്ചിരിക്കുന്നത്. ആർ എസ് എസിന്റെ സ്ഥാപകദിനമായി കണക്കാക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് വിജയദശമി ദിനാചരണം. ഈ പരിപാടിയിലാണ് ഗണവേഷത്തിൽ ജേക്കബ് തോമസ് പങ്കെടുക്കുക. ഭാരതത്തോട് ചേർന്ന് നിൽക്കാനാണ് ആർ എസ് എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു . സംഘത്തിന് രാഷ്ട്രീയമില്ല. ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണിത് . ജനങ്ങളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന സംഘടന.താനും അതിന്റെ ഭാഗമാകുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഏറെക്കാലമായി ജേക്കബ് തോമസ് ആർ എസ് എസുമായും, ബിജെപിയുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട് . 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ജേക്കബ് തോമസ്…

Read More

കരൂർ : തമിഴ്‌നാട് ടിവികെ പ്രചാരണ യോഗത്തിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ച സംഭവം രാജ്യത്തെയാകെ നടുക്കി. ദുരന്തത്തിൽ ടി.വി.കെ. നേതാവ് വിജയ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ഇപ്പോൾ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു . മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചു. . “ഇന്നലെ കരൂരിൽ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ മനസ്സും ഹൃദയവും അവിശ്വസനീയമാംവിധം ഭാരപ്പെട്ടിരിക്കുന്നു” എന്ന് വിജയ് തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ഞാൻ അതിയായ ദുഃഖത്തിലാണ്, എനിക്ക് അനുഭവപ്പെടുന്ന വേദന എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. എന്റെ കണ്ണുകളും മനസ്സും അസ്വസ്ഥമാണ്. ഞാൻ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു. എന്നോട് വാത്സല്യവും സ്നേഹവും കാണിക്കുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുമ്പോൾ, അത് എന്റെ ഹൃദയത്തെ അതിന്റെ സ്ഥാനത്ത് നിന്ന് കൂടുതൽ കൂടുതൽ വഴുതിപ്പോകാൻ പ്രേരിപ്പിക്കുന്നു.…

Read More