കോർക്ക്: കോർക്കിൽ വാഹനാപകടം. 50 കാരൻ മരിച്ചു. കാസിൽടൗൺറോച്ചെയിൽ ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ ആയിരുന്നു സംഭവം. 50 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
50 കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം എത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിന്റെ ദൃക്സാക്ഷികളോട് ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെട്ടു.
Discussion about this post

