ഡെറി: കൗണ്ടി ഡെറിയിൽ വാർഷിക ഈസ്റ്റർ മൺഡേ പരേഡ് നടന്നു. ക്രെഗനിലെ സെൻട്രൽ ഡ്രൈവ് ഏരിയയിൽ നിന്നാണ് പരേഡ് ആരംഭിച്ചത്. 1916ൽ ഡബ്ലിനിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ഈസ്റ്റർ പ്രക്ഷോഭത്തിന്റെ പ്രതീകമായാണ് വർഷാവർഷം ഈസ്റ്റർ മൺഡേ പരേഡ് നടത്തുന്നത്.
മുഖംമൂടികളും സൺഗ്ലാസുകളും അർദ്ധസൈനിക ശൈലിയിലുള്ള വസ്ത്രങ്ങളും ധരിച്ചായിരുന്നു ആളുകൾ പരേഡിൽ പങ്കെടുത്തത്. ഐറിഷ് പതാകയും റിപ്പബ്ലിക്കൻ പതാകകളും ഇവർ കയ്യിൽ കരുതിയിരുന്നു. സിറ്റി സെമിത്തേരിയിലേക്ക് ആയിരുന്നു പരേഡ്. നൂറ് കണക്കിന് ആളുകളാണ് പരേഡിൽ പങ്കുകൊണ്ടത്.
Discussion about this post

