Author: Anu Nair

ജബല്പൂർ : ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് മറുപടിയുമായി ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജബൽപൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആർ‌എസ്‌എസിനെ നിരോധിക്കുന്നതിനെക്കുറിച്ച് മുമ്പ് മൂന്ന് തവണ ചർച്ച ചെയ്തിട്ടുണ്ട്, പക്ഷേ നിരോധിക്കുന്നതിന് ഒരു കാരണം ഉണ്ടായിരിക്കണം. സമൂഹം ആർ‌എസ്‌എസിനെ പൂർണ്ണമായും അംഗീകരിച്ചു കഴിഞ്ഞു . ആർ‌എസ്‌എസിന് നിലവിൽ 8,399 സജീവ ശാഖകളുണ്ട് . ഗോത്ര മേഖലകളിൽ അവ വ്യാപിപ്പിക്കുന്നതിന് പ്രത്യേക ശ്രമങ്ങൾ നടക്കുന്നുമുണ്ട്. വരും വർഷങ്ങളിൽ സംഘത്തിന്റെ “പഞ്ച് പരിവർത്തനം” (അഞ്ച് പരിവർത്തനങ്ങൾ) എന്ന സന്ദേശവും ഹിന്ദു ഐക്യവും പ്രചരിപ്പിക്കുന്നതിനായി 86,000 ഹിന്ദു സമ്മേളനങ്ങൾ സംഘടിപ്പിക്കും. സർദാർ പട്ടേലിന്റെ ജന്മദിനം, ഗുരു തേജ് ബഹാദൂറിന്റെ 350-ാം ജന്മദിനം, ബിർസ മുണ്ടയുടെ ജന്മദിനം എന്നിവ പ്രത്യേക പരിപാടികളോടെ ആഘോഷിക്കും. ബിർസ മുണ്ട ഒരു ആദിവാസി നേതാവു മാത്രമല്ല, മുഴുവൻ സമൂഹത്തിന്റെയും നേതാവായിരുന്നു. മതപരിവർത്തനങ്ങൾ തടയാൻ അദ്ദേഹം പോരാടി . “വന്ദേമാതരം” എന്ന ഗാനത്തിന്റെ ചരിത്രപരമായ…

Read More

തിരുവനന്തപുരം : രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. പ്രതിജ്ഞാറാലി പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കേഴ്സിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. സമരം അവസാനിപ്പിക്കുകയല്ലെന്നും സർക്കാരിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതുവരെ പുതിയ ഊർജ്ജവുമായി മടങ്ങിവരുമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. എംഎൽഎമാരായ രമേശ് ചെന്നിത്തല, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം.

Read More

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സർവീസ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ . സ്റ്റോപ്പുകൾ ഉൾപ്പെടെ ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സേവനം ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിക്ക് കെഎസ്ആർ ബെംഗളൂരുവിൽ എത്തും. അടുത്ത ദിവസം പുലർച്ചെ 5.10 ന് മടക്കയാത്ര ആരംഭിക്കും, ഉച്ചയോടെ ട്രെയിൻ എറണാകുളത്ത് എത്തും. കേരളത്തിൽ തൃശൂർ, പാലക്കാട് സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം പകുതിയോടെ സർവീസ് ആരംഭിക്കും. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സർവീസ് മലയാളികളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇതുവരെ, ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന ബസ് ഓപ്പറേറ്റർമാർ ഈടാക്കുന്ന അമിത നിരക്കുകൾ സ്വീകരിക്കുകയല്ലാതെ മറ്റ്…

Read More

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. 2021ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ വ് വാഗ്ദാനമായിരുന്നുവെന്നും അത് നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് റൂള്‍ 300 സ്റ്റേറ്റ്‌മെന്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളം അതീവദരിദ്രരഹിത സംസ്ഥാനമാണെന്നുള്ളത് ശുദ്ധ തട്ടിപ്പാണ്. അതാണ് റൂള്‍ 300 സ്റ്റേറ്റ്‌മെന്റിലൂടെ നല്‍കുന്നത്. അതിനോട് കൂട്ടുനില്‍ക്കാന്‍ തങ്ങളില്ലെന്നും സഭാനടപടികള്‍ ബഹിഷ്‌കരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇതിന്…

Read More

കോഴിക്കോട് : കക്കോടിയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് അപകടം. മതിലിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശി ഉദയ് മാജിയാണ് മരിച്ചത്. അപകടത്തിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന കക്കോടി സ്വദേശി ഫൈസലിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. താഴെ മതില്‍ കെട്ടുന്നതിനിടെ മുകളില്‍ ഉണ്ടായിരുന്ന മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്നവര്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മതിലിനടിയിൽ കുടുങ്ങിയ ഉദയ് മാജിയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ചെന്നൈ : മതസ്വാതന്ത്ര്യത്തെയും പൊതുഭൂമിയുടെ സ്വതന്ത്ര ഉപയോഗത്തെയും കുറിച്ചുള്ള നിർണ്ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി . തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ പൊതു മൈതാനത്ത് അന്നദാനം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹിന്ദു സംഘടനയ്ക്ക് അനുമതി നൽകി. ഒരു നൂറ്റാണ്ടിലേറെയായി ഈ സ്ഥലം ക്രിസ്ത്യൻ ഈസ്റ്റർ ആഘോഷങ്ങൾക്ക് മാത്രമായി നീക്കിവച്ചിരിക്കുകയാണെന്ന എതിർപ്പുകൾ തള്ളിക്കളഞ്ഞാണ് അനുമതി നൽകിയത് . ഈ അവകാശം രാജ്യത്തിന്റെ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമാണെന്നും ഇത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുവെന്നും കോടതി പറഞ്ഞു. ഈ അവകാശം സംരക്ഷിക്കേണ്ടത് തദ്ദേശ ഭരണകൂടത്തിന്റെയും പോലീസിന്റെയും കടമയാണെന്നും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ വിശദീകരിച്ചു. “ക്രമസമാധാന പ്രശ്നങ്ങൾ” ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഒരു പരിപാടി നിരോധിക്കാൻ കഴിയില്ല. പകരം, പോലീസ് ഒരു വ്യക്തിയുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയും ഉണ്ടാകാവുന്ന ഏത് പ്രശ്‌നവും കൈകാര്യം ചെയ്യുകയും വേണം. കാളിയമ്മൻ ക്ഷേത്രത്തിന് സമീപമുള്ള പൊതു മൈതാനത്ത് അന്നദാനം നടത്താൻ ഹിന്ദു സംഘടന തദ്ദേശ അധികാരികൾക്ക് അപേക്ഷ നൽകി. എന്നാൽ ഈ…

Read More

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി റസൂൽ പൂക്കുട്ടി ചുമതലയേറ്റു. നടി കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയർമാൻ. അമൽ നീരദ്, ശ്യാം പുഷ്കരൻ, നിഖില വിമൽ, സിതാര കൃഷ്ണകുമാർ, സുധീർ കരമന, ബി രാഗേഷ് എന്നിവരുൾപ്പെടെ 26 അംഗങ്ങളാണ് പുതിയ ഭരണസമിതിയിലുള്ളത്. സംവിധായകൻ രഞ്ജിത്തിന്റെ ഒഴിവിലേയ്ക്കാണ് റസൂൽ പൂക്കുട്ടി എത്തുക. തിങ്കളാഴ്ച സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ഡിസംബറിൽ ഐഎഫ്എഫ്കെയും നടക്കും.ചലച്ചിത്ര അക്കാദമി ചെയർമാനായി താൽക്കാലികമായി ചുമതലയേറ്റ നടൻ പ്രേംകുമാർ ചടങ്ങിൽ പങ്കെടുത്തില്ല. മുമ്പ് താൻ ഗുരുക്കന്മാരായി കരുതിയിരുന്ന മുതിർന്ന വ്യക്തികൾ വഹിച്ച പദവി ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. അധികാരത്തിലേക്കുള്ള ഒരു കവാടമായി തന്റെ സ്ഥാനം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നതാണ് പ്രധാനം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി ആണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കുമെന്നും അദ്ദേഹം…

Read More

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ശ്രീകാകുളം കാസിബുഗ്ഗ വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 മരണം . ഏകാദശി ദിനത്തിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെട്ടതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും, മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും കാസിബുഗ്ഗ പൊലീസ് പറഞ്ഞു . പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി . പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. ‘ദാരുണമായ സംഭവത്തിൽ ഭക്തർ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,’ എന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

Read More

അയർക്കുന്നം: അയർലൻഡ് മലയാളി സുനിൽ തോപ്പിൽ ഫിലിപ്പോസിൻ്റെ പിതാവ് തോപ്പിൽ ഉലഹന്നാൻ ഫിലിപ്പോസ് അന്തരിച്ചു. സംസ്കാരം നാളെ രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചേപ്പുംപാറ മാർത്തമറിയം പള്ളിയിൽ നടക്കും . ഭാര്യ എത്സമ്മ പാലാ കിഴപറയാർ പെരുവാച്ചിറ കുടുംബാംഗം. മക്കൾ : ഷൈനി, സുനിൽ (അയർലൻഡ് ) മരുമക്കൾ: ടോമിച്ചൻ പടിഞ്ഞാറയിൽ, (കേരള സംസ്ഥാന കാർഷിക വികസന ബാങ്ക്, ചെറുതോണി) രാജീസ് കൊല്ലത്തുവയലിൽ ഇളമ്പള്ളി.

Read More

ഡബ്ലിൻ : 2023 നും 2024 നും ഇടയിൽ മോട്ടോർ ഇൻഷുറൻസിന്റെ ശരാശരി വില 9% വർദ്ധിച്ച് €623 ൽ എത്തിയതായി സെൻട്രൽ ബാങ്ക് . ഒരു പോളിസിയിലെ ക്ലെയിമുകളുടെ ശരാശരി പ്രതീക്ഷിക്കുന്ന ചെലവ് 3% വർദ്ധിച്ച് €397 ആയി. 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അറ്റകുറ്റപ്പണികൾ പോലുള്ള നാശനഷ്ട ക്ലെയിമുകളുടെ വർദ്ധനവ് പോളിസിക്ക് €192 ൽ എത്തിയപ്പോൾ പരിക്കിന്റെ ചെലവ് ക്ലെയിമുകൾ പാൻഡെമിക്കിന് മുമ്പുള്ള നിലവാരത്തേക്കാൾ €205 ൽ കുറവാണെന്നും മോട്ടോർ ഇൻഷുറൻസ് വിപണിയെക്കുറിച്ചുള്ള സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. സമീപ വർഷങ്ങളിൽ ചെറിയ പരിക്ക് ക്ലെയിമുകളുടെ ശരാശരി ചെലവ് കുറഞ്ഞിട്ടുണ്ടെങ്കിലും വലിയ പരിക്ക് ക്ലെയിമുകളുടെ വിലയിലെ വർദ്ധനവ് ഇത് മൂലം നികത്തിയതായും സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ പറഞ്ഞു. 2022 നും 2024 നും ഇടയിൽ പരിക്കുകൾക്കുള്ള ക്ലെയിമുകളുടെ വില സ്ഥിരമായി തുടരുകയാണ്. മോട്ടോർ ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തന ലാഭം 2023 ൽ 8% ഉം 2022…

Read More