Author: Anu Nair

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “എന്റെ മലയാളം – ക്രിയേറ്റീവ് ഹബ്ബ്” കേരളപ്പിറവി ദിനമായ ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഫാരോൺഷോണീൻ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായുള്ള യൂത്ത് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. കേരളീയ സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പകർന്നു നൽകുക, കുട്ടികളുടെ കലാ-സാംസ്കാരിക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്. ​ ​സെക്കൻഡറി സ്കൂൾ വിദ്യാർഥികളിലെ കലാ-സാംസ്കാരിക പ്രതിഭകൾക്ക് വേദിയൊരുക്കുന്ന “യൂത്ത് ക്ലബ്ബിന്റെ” ഔദ്യോഗിക ഉദ്ഘാടനവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പീസ് കമ്മീഷണർ റെനി എബ്രഹാം യൂത്ത് ക്ലബ്ബ് ഉദ്ഘാടനം നിർവഹിക്കും.

Read More

കോടതി വിചാരണയില്‍ നിന്നും ഒഴിവാകുന്നതിനായി മരണനാടകം സൃഷ്ടിച്ച സ്ത്രീക്ക് മൂന്ന് വര്‍ഷം തടവ്. വെക്‌സ്‌ഫോര്‍ഡിലെ കൊനാഗ്ഗ് സ്വദേശിനിയായ 35കാരിയെയാണ് കോടതി ശിക്ഷിച്ചത്. 2018ല്‍ കെ ബി സി ബാങ്കിൽ നിന്നും 10,000 യൂറോ ലോണ്‍ എടുക്കുന്നതിനായി വ്യാജരേഖകള്‍ ചമച്ചു എന്നതായിരുന്നു ഇവര്‍ക്ക് എതിരായ കേസ്. പിന്നീട് വ്യാജരേഖയുണ്ടാക്കി വീണ്ടും 5,000 യൂറോ കൂടി ലോണെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കേസില്‍ 2023 ജനുവരിയില്‍ ഇവര്‍ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോർട്ടിൽ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ വിചാരണയ്ക്ക് മുമ്പ് ഗാര്‍ഡയെ വിളിച്ച ഇവര്‍ പ്രതിയുടെ സഹോദരിയാണെന്നും, യുവതി മരിച്ചു എന്നും അറിയിക്കുകയായിരുന്നു. ഒപ്പം വ്യാജ മരണവിവരം വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിനെ അറിയിച്ച ഇവര്‍, മരണ സര്‍ട്ടിഫിക്കറ്റും ഒപ്പിച്ചു. എന്നാല്‍ 2023 മദ്ധ്യത്തോടെ യുവതി ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാക്കിയ ഗാര്‍ഡ അന്വേഷണമാരംഭിക്കുകയായിരുന്നു. തനിക്ക് ചെറിയ കുട്ടിയുള്ളത് കാരണമാണ് താന്‍ കോടതിയില്‍ ഹാജരാകാന്‍ മടിച്ചതെന്നായിരുന്നു ഇവര്‍ ഗാര്‍ഡയോട് പറഞ്ഞത്. തുടര്‍ന്ന് കോടതിയിലെത്തിച്ച യുവതിയ്ക്ക് നാല് വര്‍ഷത്തെ തടവാണ് ആദ്യ വിധിച്ചതെങ്കിലും,…

Read More

നോർത്ത് ഡബ്ലിനിലെ ലുവാസ് ശൃംഖലയുടെ വിപുലീകരണത്തിന് അംഗീകാരം .ബ്രൂംബ്രിഡ്ജിലെ നിലവിലുള്ള ഗ്രീൻ ലൈൻ ടെർമിനസിനും ഫിംഗ്ലാസിലെ ചാൾസ്‌ടൗണിലെ പുതിയ ടെർമിനസിനും ഇടയിലുള്ള ട്രാക്കുകളുടെ നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടും. സെന്റ് ഹെലീനാസ്, ഫിംഗ്ലാസ് ഗ്രാമം, സെന്റ് മാർഗരറ്റ്സ് റോഡ്, ചാൾസ്‌ടൗൺ എന്നിങ്ങനെ നാല് സ്റ്റോപ്പുകൾ ഉണ്ടാകും. M50, N2 റോഡുകൾക്ക് സമീപമുള്ള സെന്റ് മാർഗരറ്റ്സ് റോഡ് സ്റ്റോപ്പിൽ പാർക്ക്-ആൻഡ്-റൈഡ് സൗകര്യം ഒരുക്കും. 56,000 യാത്രക്കാർക്ക് പദ്ധതി പ്രയോജനം ചെയ്യും.

Read More

അയർലൻഡിൽ മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ. മിക്ക ഭാഗങ്ങളിലും മേഘാവൃതവും ഈർപ്പമുള്ളതുമായിരിക്കും. മഴ വേഗത്തിൽ വടക്കുകിഴക്കൻ ദിശയിലേക്ക് വ്യാപിക്കുമെന്നും മെറ്റ് ഐറാൻ പറയുന്നു. ഉച്ചകഴിഞ്ഞ് മിക്ക പ്രദേശങ്ങളിലും മഴ പെയ്യും. ചിലപ്പോഴൊക്കെ ഒറ്റപ്പെട്ട ഇടിമിന്നലുകളും ഉണ്ടാകാം. വടക്കുപടിഞ്ഞാറൻ തീരങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകും. 11 മുതൽ 14 ഡിഗ്രി വരെയാണ് ഏറ്റവും ഉയർന്ന താപനില. നാളെ രാത്രിയും ഈർപ്പമുള്ളതും മേഘാവൃതവുമായിരിക്കും, വ്യാപകമായ മഴയും ഉണ്ടാകും. രാവിലെയോടെ മഴ മാറുമെങ്കിലും കാറ്റ് അനുഭവപ്പെടും . 5 മുതൽ 8 ഡിഗ്രി വരെ കുറഞ്ഞ താപനിലയും മിതമായ തെക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും.

Read More

കണ്ണൂർ ; മമ്മൂട്ടിക്ക് വേണ്ടി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്. മുതിർന്ന ആർ എസ് എസ് നേതാവ് എ.ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പൊന്നിൻകുടം വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിൽ ആയിരുന്നു വഴിപാട്. എ.ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്‍റെ ഫോട്ടോ നൽകി സ്വീകരിച്ചു. നേരത്തെ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ നടന്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതും വാര്‍ത്തയായിരുന്നു. കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്ന് 23 കിലോമീറ്റര്‍ വടക്കു ഭാഗത്തുള്ള തളിപ്പറമ്പ് ടൗണിൽ നിന്ന് 3 കിലോ മീറ്റര്‍ ദൂരത്തിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയ്യ് നിറച്ച വെള്ളിക്കുടവും പൊന്നിൻകുടവും സമര്‍പ്പിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പൊന്നിൻകുടം വച്ച് തൊഴുകയും ചെയ്തിരുന്നു. 2017ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന സമയത്തും അമിത് ഷാ ദർശനത്തിന് ഇവിടെ എത്തിയിരുന്നു. അമിത് ഷായെ കൂടാതെ തമിഴ്നാട്…

Read More

ന്യൂഡൽഹി : പടക്കം പൊട്ടിക്കുന്നതും വിഗ്രഹം പുഴയിലൊഴുക്കുന്നതും ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതുമൊന്നും അനിവാര്യമായ മതാചാരമല്ലെന്ന് സുപ്രീംകോടതി മുൻജഡ്ജി ജസ്റ്റിസ് എ.എസ്. ഓക പറഞ്ഞു. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ നടത്തിയ പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഓക.ഗണപതിവിഗ്രഹ നിമജ്ജനച്ചടങ്ങിനു ശേഷം മുംബൈയിലെ ബീച്ചുകൾ സന്ദർശിച്ചാൽ എത്രത്തോളം പ്രശ്നമാണ് അതുണ്ടാക്കിയിരിക്കുന്നതെന്ന് ബോധ്യമാകും. മതത്തിന്റെ പേരിൽ അന്തരീക്ഷ മലിനീകരണം ന്യായീകരിക്കുന്നത് കൂടിവരുകയാണ്. ഭരണകൂടവും ജനങ്ങളും മൗലികമായ കർത്തവ്യങ്ങൾ നിർവഹിക്കാത്തതാണ് പരിസ്ഥിതി സംരക്ഷണത്തിൽ പരാജയപ്പെടാൻ കാരണം.ടക്കം പൊട്ടിക്കുന്നത് അനിവാര്യമായ മതാചാരത്തിന്റെ ഭാഗമാണെന്ന് ആർക്കെങ്കിലും പറയാനാകുമോയെന്ന് ജസ്റ്റിസ് ഓക ചോദിച്ചു. പടക്കം പൊട്ടിക്കൽ ദീപാവലിക്കോ ഹിന്ദു ആഘോഷങ്ങളിലോ മാത്രമല്ല. പുതുവത്സരദിവസം രാജ്യത്ത് പലയിടത്തും പടക്കംപൊട്ടിക്കാറുണ്ട്. പല മതങ്ങളുടെയും വിവാഹച്ചടങ്ങുകളിലും പടക്കം പൊട്ടിക്കുന്നു. ലക്ഷക്കണക്കിനാളുകളെ പുഴയിൽ കുളിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് മതങ്ങൾ. ഇതുവഴി പുഴ മലിനമാക്കപ്പെടുന്നു. ഇതേക്കുറിച്ച് യുക്തിപരമായി ചിന്തിക്കണം. അതുപോലെ ഒരു മതവും ലൗഡ് സ്പീക്കറുപയോഗിക്കാൻ പറയുന്നില്ലെന്നും ജസ്റ്റിസ് ഓക പറഞ്ഞു.

Read More

പട്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൻ‌ഡി‌എ പുറത്തിറക്കി. സംസ്ഥാനത്തെ ഒരു കോടിയിലധികം യുവാക്കൾക്ക് സർക്കാർ ജോലികൾ വാഗ്ദാനം ചെയ്താണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ വെള്ളപ്പൊക്ക രഹിത ബീഹാർ ഉറപ്പാക്കുമെന്നും സഖ്യം ഉറപ്പുനൽകി. സ്ത്രീ ശാക്തീകരണ പദ്ധതികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത് . കോടിക്കണക്കിന് സ്ത്രീകളെ ‘ലക്ഷപതി ദീദി’കളാക്കി മാറ്റുക എന്ന അഭിലാഷകരമായ ലക്ഷ്യം, ബീഹാറിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും ഏഴ് എക്സ്പ്രസ് വേകളുടെയും നിർമ്മാണം ഉൾപ്പെടുന്ന ഒരു പ്രധാന അടിസ്ഥാന സൗകര്യ വികസനം എന്നിവയും പത്രികയിൽ പറയുന്നു. കേന്ദ്ര മന്ത്രിയും ബിജെപി പ്രസിഡന്റുമായ ജെ പി നദ്ദ, മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്ര മന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (മതേതര) ജിതൻ റാം മാഞ്ചി, കേന്ദ്ര മന്ത്രിയും എൽജെപി (ആർവി) പ്രസിഡന്റുമായ ചിരാഗ് പാസ്വാൻ, ആർഎൽഎം പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി, ജനതാദൾ യുണൈറ്റഡ് (ജെഡിയു), ലോക് ജനശക്തി പാർട്ടി-റാം…

Read More

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീൻ നവംബർ 11 ന് നടക്കുന്ന ജൂബിലി ഹിൽസ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സർക്കാരിന്റെ ഈ നീക്കമെന്ന് തെലങ്കാനയിലെ പ്രതിപക്ഷം ആരോപിച്ചു. അസ്ഹറുദ്ദീൻ നിലവിൽ നിയമസഭയിൽ അംഗമല്ല. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ ഏകദേശം 30 ശതമാനം മുസ്ലീം ജനസംഖ്യയുണ്ട്. അസ്ഹറിന്റെ മന്ത്രിസഭാ പ്രവേശനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. ഇതുസംബന്ധിച്ച് അവർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് ഔദ്യോഗിക അധികാര ദുരുപയോഗമാണെന്നും ബിജെപി ആരോപിച്ചു. അതേസമയം, സാമൂഹിക നീതിക്കു വേണ്ടിയാണ് തങ്ങളുടെ നീക്കമെന്ന് കോൺഗ്രസ് വാദിക്കുന്നു. ‘മന്ത്രിസഭയിൽ ന്യൂനപക്ഷങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ കോൺഗ്രസ്…

Read More

തിരുവനന്തപുരം: അതിദാരിദ്ര്യരഹിത സംസ്ഥാന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മന്ത്രി എം ബി രാജേഷ് . സർക്കാരിന് മാത്രമല്ല, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇത് അഭിമാനകരമായ നിമിഷമാണെന്ന് മന്ത്രി പറഞ്ഞു. ‘ചില വിമർശനങ്ങളും ചോദ്യങ്ങളും ഉയർന്നുവന്നത് ശ്രദ്ധിച്ചു. കേരളം അതിദാരിദ്ര്യരഹിതമായെന്നും അതിന്റെ ക്രെഡിറ്റ് മോദി സർക്കാരിനാണെന്നും അവകാശപ്പെടുന്ന ഒരു പ്രസ്താവന കണ്ടു. കേരളം അതിദാരിദ്ര്യരഹിതമാകുന്നതിനെക്കുറിച്ച് അവർ പറയുന്നില്ല. തർക്കം ക്രെഡിറ്റിലാണ്. അതിനെക്കുറിച്ച് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, മുഴുവൻ രാജ്യത്തെയും അതിദാരിദ്ര്യമുക്തമാക്കുകയും പിന്നീട് അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും വേണം. മുഖ്യമന്ത്രി പറഞ്ഞതുപോലെ, കേരളം അതിദാരിദ്ര്യരഹിത പദവി നേടിയത് ഇന്ത്യയുടെ നേട്ടമാണ്. എന്നാൽ ഇതെല്ലാം നമ്മൾ ചെയ്തുവെന്ന് അവകാശപ്പെടുമ്പോൾ, ഇപ്പോഴും 27 സംസ്ഥാനങ്ങൾ ക്രെഡിറ്റ് എടുക്കേണ്ടതുണ്ട്. ആ സംസ്ഥാനങ്ങളിലും ഇത് തന്നെ ചെയ്യണമെന്നും അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കണമെന്നും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. വിദഗ്ധരുടെ ഭാഗത്തുനിന്നുള്ള ചില ചോദ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. അത് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ഒരു സുപ്രഭാതത്തിൽ കേരളം ദാരിദ്ര്യരഹിതമായി എന്ന് പ്രഖ്യാപിച്ചില്ല.…

Read More

കോട്ടയം: കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർ മരിച്ചു. ഒറ്റപ്പാലം സ്വദേശിയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ അമൽ സൂരജ് (33) ആണ് മരിച്ചത് . വെള്ളിയാഴ്ച പുലർച്ചെ വൈക്കം തോട്ടുവക്കത്തിന് സമീപമായാണ് കാർ കനാലിലേക്ക് മറിഞ്ഞത്. വിവരമറിഞ്ഞ് വൈക്കത്ത് നിന്ന് ഫയർഫോഴ്‌സ് എത്തി കനാലിൽനിന്ന് മൃതദേഹം പുറത്തെടുത്തു. എറണാകുളത്തുള്ള സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു അമൽ. പുലർച്ചെ നടക്കാൻ പോയവരാണ് കാർ കനാലിൽ കിടക്കുന്നത് ആദ്യം കാണുന്നത്. അവർ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് അറിയിച്ചു. കാർ റോഡിൽ നിന്ന് തെന്നിമാറി കനാലിലേക്ക് മറിഞ്ഞിരിക്കാമെന്നാണ് നിഗമനം . കാറിൽ ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .

Read More