ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ശ്രീകാകുളം കാസിബുഗ്ഗ വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 മരണം . ഏകാദശി ദിനത്തിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെട്ടതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും, മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും കാസിബുഗ്ഗ പൊലീസ് പറഞ്ഞു . പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി . പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. ‘ദാരുണമായ സംഭവത്തിൽ ഭക്തർ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,’ എന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

