ജബല്‍പൂർ : ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് മറുപടിയുമായി ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജബൽപൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആർഎസ്എസിനെ നിരോധിക്കുന്നതിനെക്കുറിച്ച് മുമ്പ് മൂന്ന് തവണ ചർച്ച ചെയ്തിട്ടുണ്ട്, പക്ഷേ നിരോധിക്കുന്നതിന് ഒരു കാരണം ഉണ്ടായിരിക്കണം. സമൂഹം ആർഎസ്എസിനെ പൂർണ്ണമായും അംഗീകരിച്ചു കഴിഞ്ഞു . ആർഎസ്എസിന് നിലവിൽ 8,399 സജീവ ശാഖകളുണ്ട് . ഗോത്ര മേഖലകളിൽ അവ വ്യാപിപ്പിക്കുന്നതിന് പ്രത്യേക ശ്രമങ്ങൾ നടക്കുന്നുമുണ്ട്. വരും വർഷങ്ങളിൽ സംഘത്തിന്റെ “പഞ്ച് പരിവർത്തനം” (അഞ്ച് പരിവർത്തനങ്ങൾ) എന്ന സന്ദേശവും ഹിന്ദു ഐക്യവും പ്രചരിപ്പിക്കുന്നതിനായി 86,000 ഹിന്ദു സമ്മേളനങ്ങൾ സംഘടിപ്പിക്കും.
സർദാർ പട്ടേലിന്റെ ജന്മദിനം, ഗുരു തേജ് ബഹാദൂറിന്റെ 350-ാം ജന്മദിനം, ബിർസ മുണ്ടയുടെ ജന്മദിനം എന്നിവ പ്രത്യേക പരിപാടികളോടെ ആഘോഷിക്കും. ബിർസ മുണ്ട ഒരു ആദിവാസി നേതാവു മാത്രമല്ല, മുഴുവൻ സമൂഹത്തിന്റെയും നേതാവായിരുന്നു. മതപരിവർത്തനങ്ങൾ തടയാൻ അദ്ദേഹം പോരാടി . “വന്ദേമാതരം” എന്ന ഗാനത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി രാജ്യമെമ്പാടും പരിപാടികൾ സംഘടിപ്പിക്കും. ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് മതപരിവർത്തനം നടക്കുന്നത്. അത് തടയാൻ നാം അവബോധം പ്രചരിപ്പിക്കേണ്ടതുണ്ട്.
ബംഗാളിൽ രാഷ്ട്രീയ ശത്രുത വർദ്ധിച്ചിട്ടുണ്ടെന്നും സംസ്ഥാന അതിർത്തികളിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണം . ആർഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ടിട്ടില്ല. മറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും മതങ്ങളുമായും ആശയവിനിമയം നടത്തുന്നുണ്ട് . “ അദ്ദേഹം പറഞ്ഞു.

