Author: Anu Nair

ന്യൂഡൽഹി : രാജ്യത്ത് ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ . സർദാർ വല്ലഭായ് പട്ടേൽ പോലും സർക്കാർ ജീവനക്കാർ ആർ‌എസ്‌എസിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിരോധിച്ചിരുന്നുവെന്നും മല്ലികാർജുൻ ഖാർഗെ പത്രസമ്മേളനത്തിൽ പറഞ്ഞു . 2024 ൽ ബിജെപി സർക്കാർ നിരോധനം നീക്കി. അത് പുനഃസ്ഥാപിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. “ആർ‌എസ്‌എസിനെ നിരോധിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആർ‌എസ്‌എസിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാനാകില്ല . സർക്കാർ സർവീസിലിരിക്കുമ്പോൾ ആർ‌എസ്‌എസിനു വേണ്ടി പ്രവർത്തിക്കരുതെന്നും സർദാർ പട്ടേൽ പറഞ്ഞു. . ആർ‌എസ്‌എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ അദ്ദേഹം വിലക്കിയിരുന്നു. 2024 ജൂലൈ 9 ന് മോദി സർക്കാർ ഇത് പിൻവലിച്ചു. ഈ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” ‘ – എന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അതേസമയം പതിറ്റാണ്ടുകളായി പട്ടേലിന്റെ സംഭാവനകളെ അവഗണിച്ച കോൺഗ്രസ് ആർ‌എസ്‌എസിനെ ആക്രമിക്കാൻ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല…

Read More

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് അനുകൂലമായി സംസ്ഥാന സർക്കാർ അയച്ച കത്ത് വിവാദമാകുന്നു. . ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് സംസ്ഥാന ജയിൽ ആസ്ഥാനത്ത് നിന്ന് കത്ത് നൽകി . നടപടി സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമെന്നാണ് കത്തിലെ പരാമര്‍ശം. എന്നാല്‍ കത്തില്‍ പരോളിന് വേണ്ടിയാണോ വിട്ടയക്കലിന് വേണ്ടിയാണോ ഈ ചോദ്യമെന്നത് വ്യക്തമാക്കിയിട്ടില്ല. ഭാവി നടപടിക്രമങ്ങൾക്ക് വേണ്ടിയാണ് ഈ നീക്കമെന്ന് അഭ്യൂഹമുണ്ട്. അതേസമയം, കത്ത് ‘സാധാരണ’മാണെന്ന് പറഞ്ഞ് ജയിൽ വകുപ്പ് വിവാദം തള്ളിക്കളഞ്ഞു. പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനായി കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് വകുപ്പ് അറിയിച്ചു. ടി.പി. വധക്കേസിലെ മൂന്ന് പ്രതികളെ അടുത്തിടെ ന്യൂ മാഹിയിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തരാക്കിയിരുന്നു . പ്രതികൾ പരോളിൽ പുറത്തിറങ്ങിയാൽ എന്തെങ്കിലും സുരക്ഷാ ഭീഷണിയുണ്ടോ എന്ന് അന്വേഷിക്കുന്നതിനുള്ള അന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമാണ് ഈ കത്ത് എന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത്. ടി.കെ.രജീഷ്,…

Read More

തിരുവനന്തപുരം: കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ഇത് ജനാധിപത്യ പ്രക്രിയയോടുള്ള ഗുരുതരമായ വെല്ലുവിളിയാണെന്ന് പിണറായി വിജയൻ പറഞ്ഞു. നിലവിലുള്ള വോട്ടര്‍ പട്ടികയ്ക്കു പകരം 2002 – 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്ര പരിഷ്കരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടര്‍ രജിസ്ട്രേഷന്‍ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍പട്ടിക പുതുക്കേണ്ടത്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ് ഐ ആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്‍റെ നിഴലിലാക്കുന്നതാണ്. “വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും” എന്നതായിരുന്നു 2024ലെ വോട്ടര്‍ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65…

Read More

റാന്നി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ശബരിമലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം ആലോചിക്കുകയാണ്. തെളിവെടുപ്പിന് ശേഷമാകും കേസിലെ പ്രതി പട്ടികയിൽ ഉള്ള മറ്റു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിലേക്ക് പ്രത്യേക അന്വേഷണസംഘം കടക്കുക. കോടികളുടെ ഭൂമി ഇടപാടിന്റെയും പലിശയ്ക്ക് പണം നൽകിയ തെളിവുകൾ ഉൾപ്പെടെ പ്രത്യേക അന്വേഷണം സംഘത്തിന് ഉണ്ണികൃഷ്ണൻ പൊറ്റിക്കെതിരെ ലഭിച്ചിട്ടുണ്ട്. കൂടാതെ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും കൂടുതൽ പരിശോധനകൾ പ്രത്യേക അന്വേഷണസംഘം നടത്തുന്നുണ്ട്.

Read More

തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ ഒറ്റ തന്തയ്ക്ക് പിറന്നവൻ ‘ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വി ശിവൻ കുട്ടി . ഒരു കുഞ്ഞിന്റെ ജനനത്തിൽ അച്ഛനോടൊപ്പം തുല്യ പങ്കുവഹിക്കുന്ന അമ്മയെ പൂർണ്ണമായും അദൃശ്യമാക്കുന്ന ഒരു ഫ്യൂഡൽ പ്രയോഗമാണിതെന്നും ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മനുഷ്യർക്ക് ഒന്നിലധികം ബയോളജിക്കൽ പിതാക്കൾ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്. എന്നിട്ടും, “ഒറ്റ തന്തയ്ക്ക്” എന്ന പ്രയോഗം ഒരു അസാധാരണമായ യോഗ്യതയായി അവതരിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമാണ്. ഇത് കേവലം അധിക്ഷേപം മാത്രമല്ല, അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നതെന്നും ശിവൻ കുട്ടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…… ഒറ്റ തന്തയ്ക്ക് പിറന്നവൻ..!! നമ്മുടെ പൊതുമണ്ഡലത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലും വ്യക്തിപരമായ തർക്കങ്ങളിലും, ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗം ഒരു വെല്ലുവിളിയായോ അധിക്ഷേപമായോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. ഈ പ്രയോഗം പേറുന്ന അർത്ഥതലം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണ്. എന്താണ് ഈ പ്രയോഗത്തിലെ…

Read More

മലപ്പുറം: നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന നവദമ്പതികൾ മരിച്ചു. മലപ്പുറം പുത്തനത്താണി-തിരുനാവായ ഇക്ബാൽ റോഡിലാണ് സംഭവം. ചന്ദനക്കാവ് ഇക്ബാൽ നഗറിലെ വലിയ പീടിയേക്കൽ സ്വദേശി മുഹമ്മദ് സിദ്ദിഖ് (30), ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് അപകടം. ഇരുവരും ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. പുത്തനത്താണിയിലേക്ക് പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിച്ചു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫാണ് റീഷ മൻസൂർ. ചെറൂറൽ സ്കൂളിലെ വിരമിച്ച പ്രധാനാധ്യാപകനായ വി പി അഹമ്മദ് കുട്ടിയുടെയും വിരമിച്ച അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. ഏറനാട് സ്വദേശിയാണ് റീസ. കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പുത്തനത്താണി ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Read More

ബെംഗളൂരു ; സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് അസമിനെയും ഗുജറാത്തിനെയും തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. എഐസിസി പ്രസിഡന്റിന്റെ മകൻ പ്രിയങ്ക് ഖാർഗെയെ ‘ഒന്നാം ക്ലാസ് വിഡ്ഢി ‘ എന്ന് വിശേഷിപ്പിച്ച ഹിമന്ത, പ്രിയങ്കിന്റെ പ്രസ്താവന അസമിലെ വിദ്യാസമ്പന്നരായ യുവാക്കളെ അപമാനിക്കുന്നതാണെന്നും ആരോപിച്ചു. പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയിൽ കടുത്ത രോഷം പ്രകടിപ്പിച്ച അസം മുഖ്യമന്ത്രി, “ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം അപമാനകരവും അവഹേളനപരവുമാണ്. അസമീസ് യുവാക്കളുടെ കഠിനാധ്വാനത്തിനും കഴിവിനും നേരെയുള്ള കടുത്ത അപമാനമാണിത്. അസമിൽ കഴിവുള്ള യുവാക്കളില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അസമിലെ യുവാക്കളെ അപമാനിക്കുന്നതാണ്. അതിനാൽ, പ്രിയങ്കിനെതിരെ നമുക്ക് കേസ് ഫയൽ ചെയ്യാം,” എന്നും പറഞ്ഞു. സെമികണ്ടക്ടർ വ്യവസായങ്ങൾല്ല് അസമിനെയും ഗുജറാത്തിനെയും തിരഞ്ഞെടുക്കാനുള്ള തീരുമാനത്തെ പ്രിയങ്ക് ഖാർഗെ ചോദ്യം ചെയ്തിരുന്നു. സെമികണ്ടക്ടർ വ്യവസായങ്ങൾ അസമിലേക്കും ഗുജറാത്തിലേക്കും പോകുന്നത് എന്തുകൊണ്ടാണ്? അവർക്ക് യഥാർത്ഥത്തിൽ ബാംഗ്ലൂരിനെ വേണം. എന്നാൽ കർണാടകയിലേക്ക് വരേണ്ടിയിരുന്ന നിക്ഷേപങ്ങൾ കേന്ദ്ര സർക്കാർ…

Read More

മുംബൈ: അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ. മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡാണ് പൂനെയിലെ കോന്ധ്വയിൽ നിന്നുള്ള എഞ്ചിനീയറായ സുബൈർ ഹങ്കാർക്കറെ അറസ്റ്റ് ചെയ്തത്. യുവാക്കളെ തീവ്രവാദ ഗ്രൂപ്പുകളിൽ ചേരാൻ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. സുബൈറിനെ നവംബർ 4 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. സുബൈർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും മഹാരാഷ്ട്രയിലും മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായും പോലീസ് കോടതിയെ അറിയിച്ചു. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ഉപയോഗിച്ചതായി കരുതുന്ന നിരവധി രേഖകളും വസ്തുക്കളും പ്രതികളിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഒക്ടോബർ 27 ന്, പൂനെ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ എക്സ്പ്രസിൽ നിന്ന് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു . ഒക്ടോബർ 9 ന് പൂനെയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തു. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി ഈ രേഖകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സാദിഖ് നഗറിൽ…

Read More

ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് സർക്കാരിന് തിരിച്ചടി . സ്വകാര്യ സംഘടനകൾ പൊതു സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്ന് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് സർക്കാരിന്റെ നിർദ്ദേശത്തിന് ഇടക്കാല സ്റ്റേ നൽകുകയും കേസ് നവംബർ 17 ലേക്ക് കൂടുതൽ വാദം കേൾക്കാൻ മാറ്റുകയും ചെയ്തു. ഇതോടെ ആർ‌എസ്‌എസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ഇറക്കിയ ഉത്തരവ്, അടുത്ത വാദം കേൾക്കുന്നതുവരെ നിർത്തിവയ്ക്കും .സർക്കാരിന്റെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത് പുനശ്ചൈതന്യ സേവാ സംസ്‌ഥേ ആണ്,.ഈ നീക്കം നിയമപരമായ പ്രവർത്തനങ്ങൾ നടത്താനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. കർണാടക പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നീക്കം ഏതെങ്കിലും പ്രത്യേക സംഘടനയെ ലക്ഷ്യം വച്ചുള്ളതല്ല. “ഈ സംഘടനയെക്കുറിച്ചോ ആ സംഘടനയെക്കുറിച്ചോ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല,” എന്നാണ് അദ്ദേഹം പറഞ്ഞത്.…

Read More

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങളുമായി ചൈന. ടിബറ്റിലെ ചൈനയുടെ ലുൻസെ വ്യോമതാവളത്തിൽ ഇപ്പോൾ 36 ഹാർഡ്‌എയർക്രാഫ്റ്റ് ഷെൽട്ടറുകൾ, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, ഒരു പുതിയ ഏപ്രൺ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത് . അരുണാചൽ പ്രദേശ് മേഖലയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിർത്തി അടയാളപ്പെടുത്തുന്ന മക്‌മഹോൺ രേഖയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുതിയ ഹാർഡ്‌എയർ ഷെൽട്ടറുകൾ സജ്ജമാക്കിയതോടെ ചൈനയ്ക്ക് ഇപ്പോൾ യുദ്ധവിമാനങ്ങളും വിവിധ ഡ്രോൺ സംവിധാനങ്ങളും ഉടനടി വിന്യസിക്കാൻ കഴിയും. അരുണാചൽ പ്രദേശിലെ തന്ത്രപരമായി പ്രധാനപ്പെട്ട പട്ടണമായ തവാങ്ങിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. അരുണാചൽ പ്രദേശിലെയും അസമിലെയും ഇന്ത്യൻ വ്യോമതാവളങ്ങൾക്കും ഇത് ഭീഷണിയാണ്. “ അവരുടെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന അവരുടെ തന്ത്രപരമായ യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ലുൻസെയിൽ തന്നെ ആയിരിക്കുമെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. ഭൂഗർഭ തുരങ്കങ്ങൾ ഇതിനകം ഇന്ധനവും വെടിക്കോപ്പുകളും കൊണ്ട് നിറഞ്ഞിരിക്കാമെന്നും “…

Read More