ന്യൂഡൽഹി : ദുബായ് എയർ ഷോയിൽ നടന്ന പ്രകടനത്തിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് മരിച്ചു. തേജസ് ആകാശത്ത് എയറോബാറ്റിക്സ് നടത്തുന്നതും പിന്നീട് പെട്ടെന്ന് നിലത്ത് ഇടിച്ചിറങ്ങുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 നായിരുന്നു സംഭവം. ആയിരക്കണക്കിന് കാണികൾ വിമാനത്തിന്റെ എയറോബാറ്റിക്സ് വീക്ഷിച്ചുകൊണ്ടിരുന്നപ്പോഴാണ് അപകടം . നിയന്ത്രണം നഷ്ടപ്പെട്ടു, വിമാനം നിലത്ത് ഇടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു . അപകടത്തെത്തുടർന്ന് ദുബായ് എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു. ദുബായിൽ തേജസ് വിമാനം തകർന്നതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.
“2025 ലെ ദുബായ് എയർ ഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ ഒരു തേജസ് വിമാനം തകർന്നുവീണു. കൂടുതൽ വിവരങ്ങൾ നിലവിൽ പരിശോധിച്ചുവരികയാണ്” എന്ന് ഐഎഎഫ് പറഞ്ഞു.ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വികസിപ്പിച്ചെടുത്ത 4.5 തലമുറ മൾട്ടി-റോൾ കോംബാറ്റ് വിമാനമാണ് തേജസ്.

