പത്തനംതിട്ട: ബിന്ദു അമ്മിണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകി.
റാന്നി പഞ്ചായത്ത് 20-ാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം കളക്ടർക്ക് പരാതി നൽകിയത്. ശബരിമല പൂരത്ത നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്.ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു.
പമ്പാ നദിയുടെ തീരത്ത് നടക്കുന്ന സംഗമത്തിൽ പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രതിനിധികളായി ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തത് ദുഃഖകരമാണെന്നും, ഒരു സ്ത്രീ എന്ന നിലയിൽ തന്റെ ആത്മാഭിമാനത്തിന് ഇത് മുറിവേൽപ്പിക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ പറഞ്ഞിരുന്നു

