അയർലൻഡിൽ കനത്ത മഞ്ഞ് . 11 കൗണ്ടികൾക്ക് യെല്ലോ വാർണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. കാവൻ, മോനാഗൻ, ഡബ്ലിൻ, കിൽഡെയർ, ലാവോയിസ്, ലോങ്ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, വിക്ലോ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 5 മുതൽ രാവിലെ 10 വരെ ഫോഗ് മുന്നറിയിപ്പുണ്ടാകും.
ഈ കൗണ്ടികളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകും, ഇത് വാഹനമോടിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.വെള്ളിയാഴ്ച രാത്രി വരെ തണുത്ത കാലാവസ്ഥ തുടരും. താപനില 1°C വരെയും ചില ഭാഗങ്ങളിൽ അതിലും കുറവുമാണ്.പകൽ മുഴുവൻ മേഘാവൃതമായി മാറും, തെക്കും പടിഞ്ഞാറും മഴയും ചാറ്റൽ മഴയും ഉണ്ടാകും.
Discussion about this post

