ഡബ്ലിന്‍ : സ്കൂളുകളില്‍ സൗജന്യമായി ഭക്ഷണം നല്കുന്ന ഹോട്ട് മീല്‍സ് പ്രോജക്ടിനെ അവഗണിച്ച് ഐറിഷ് സ്കൂളുകളിലെ രക്ഷിതാക്കളും,വിദ്യാര്‍ത്ഥികളും ,മാനേജുമെന്റുകളും.
രാജ്യത്തെ നൂറുകണക്കിന് സ്കൂളുകള്‍ സര്‍ക്കാരിന്റെ ഹോട്ട് മീല്‍സ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് സമിതിയില്‍ പ്രോഗ്രാമിന്റെ മുഖ്യ സംഘാടകന്‍ സൈമണ്‍ ഷെവ്ലിന് യോഗത്തില്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന സാമൂഹിക മാധ്യമ പ്രചാരണമാണ് ഇതിന് പിന്നിൽ.
മാത്രമല്ല ഹലാല്‍ ഭക്ഷണം വിളമ്പുമെന്ന വിവരം മിക്ക സ്കൂളുകളൂം രഹസ്യമായി വെച്ചെങ്കിലും , കോണ്‍ട്രാക്ടര്‍മാര്‍ മുഖേനെ തന്നെ വിവരം പുറത്തറിഞ്ഞു. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന എല്ലാ ഇനം ഇറച്ചിയും ഹലാലായിരിക്കും എന്നറിഞ്ഞ നൂറുകണക്കിന് രക്ഷിതാക്കള്‍ ,തങ്ങളുടെ എതിര്‍പ്പ് സ്കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് സ്കൂള്‍ അധികൃതര്‍ ,പദ്ധതിയില്‍ നിന്നും പിന്മാറിയത്.
.ഭക്ഷണത്തെക്കുറിച്ചുള്ള നെഗറ്റീവ് കവറേജുകളാണ് സ്കൂളുകളെ പ്രോഗ്രാമില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സൈമണ്‍ ഷെവ്ലിന് പറഞ്ഞു .പ്രോഗ്രാമില്‍ ചേരണമെന്ന ആവശ്യപ്പെടുന്ന രക്ഷിതാക്കളുടെ അഭാവം കാരണമാണ് മിക്ക സ്കൂളുകളും സൈന്‍ അപ്പ് ചെയ്യാത്തത്.
പദ്ധതി എല്ലാ സ്കൂളുകളിലും നടപ്പാക്കുന്ന ആദ്യ വര്‍ഷമാണിത്. 2025ല്‍ 3200സ്കൂളുകളും 5,50,000 കുട്ടികളും ഹോട്ട് മീല്‍സ് സ്കൂള്‍ ഭക്ഷണത്തിന് അര്‍ഹത നേടുമെന്ന് ഷെവ്ലിന് പറഞ്ഞു.സര്‍ക്കാര്‍ ഈ പദ്ധതിക്ക് 300 മില്യണ്‍ നീക്കിവച്ചിട്ടുണ്ട്.

