ഡബ്ലിൻ: ഇന്ധന ചിലവ് കുറയ്ക്കാൻ സഹായ പ്രഖ്യാപനവുമായി ഐറിഷ് സർക്കാർ. 505 മില്യൺ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് സർക്കാർ തീരുമാനം കൈക്കൊണ്ടത്.
ഇന്ധനത്തിന്റെ തീരുവയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിച്ച് കാർബൺ നികുതി വർധനവ് വൈകിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇന്ധനവില വർധനവിനിടെ മൂന്നാഴ്ച മുൻപ് ഏകദേശം 250 മില്യൺ യൂറോയുടെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Discussion about this post

