കോർക്ക്: കോർക്കിൽ അനധികൃതമായി സംഘടിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ. കോർക്ക് സിറ്റി സെന്ററിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഇവർക്കെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തു.
ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം എന്ന പേരിലാണ് അഞ്ചംഗസംഘം സംഘടിച്ചത്. ട്രാക്ടറുകളും ഹെവി ഗുഡ്സ് വാഹനങ്ങളും ഇവർ സ്ഥലത്ത് എത്തിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ ഗാർഡയുടെ പബ്ലിക് ഓർഡർ യൂണിറ്റിലെ അംഗങ്ങൾ എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 50 ഉം 40 ഉം 30 ഉം വയസ്സുള്ളവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

