തിരുവനന്തപുരം : ആര്യങ്കോടിൽ പോക്സോ കേസ് പ്രതിയ്ക്ക് നേരെ വെടിയുതിർത്ത് പോലീസ് . നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൈലി കിരണിനാണ് വെടിയേറ്റത് . പ്രതി പോലീസിനെ വാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ എസ്എച്ച്ഒ തസ്നിം അബ്ദുസമദ് വെടിയുതിർക്കുകയായിരുന്നു . എന്നാൽ കിരൺ വെടിയേൽക്കാതെ രക്ഷപെട്ടു.
കെഎഎപിഎ കേസിൽ ഉൾപ്പെടുത്തി കോടതി ഉത്തരവ് പ്രകാരം നാടുകടത്തിയ കിരൺ കഴിഞ്ഞ ദിവസം ആര്യങ്കോട്ടുള്ള വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ എസ്എച്ച്ഒ തസ്നിം അബ്ദുസമദും സംഘവും കിരണിനെ പിടികൂടാൻ എത്തിയിരുന്നു. സംഘർഷത്തിനിടെ കിരൺ വാളുകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചപ്പോൾ എസ്എച്ച്ഒ വെടിയുതിർക്കുകയായിരുന്നു . രക്ഷപെട്ട കിരണിനെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Discussion about this post

