ഡബ്ലിൻ: ക്രിസ്തുമസും ന്യൂഇയറും കഴിഞ്ഞതോടെ ഫ്ളൂ രോഗികളുടെ എണ്ണത്തിൽ വലിയ വർധന. രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എച്ച്എസ്ഇ മുന്നറിയിപ്പ് നൽകി. ഇൻഫ്ളുവൻസ എ (എച്ച്3എൻ2) എന്ന വൈറസാണ് ഈ സീസണിൽ രോഗവ്യാപനത്തിന് കാരണം ആയിരിക്കുന്നത്. ഈ വൈറസ് കുട്ടികളിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലും ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം.
സൂപ്പർ ഫ്ളൂ എന്നാണ് എച്ച്3എൻ3 വൈറസിനെ തുടർന്നുള്ള രോഗവ്യാപനത്തെ ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നത്. ജനുവരി ആദ്യവാരം രോഗം ബാധിച്ചവരിൽ 63 ശതമാനവും 65 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരാണ്. 15 വയസ്സിന് താഴെയുള്ള രോഗബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ട്.
Discussion about this post

