ഡബ്ലിൻ : അയർലൻഡും യുകെയും തമ്മിലുള്ള പുതിയ പ്രതിരോധ കരാറിലൂടെ സമുദ്ര പ്രതിരോധം, സൈബർ സുരക്ഷ, സംയുക്ത സംഭരണ സംരംഭങ്ങൾ, വ്യോമ മേഖലയിൽ വിവരങ്ങൾ പങ്കിടൽ എന്നിവയിൽ സഹകരണം ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി ഹെലൻ മക്എൻറ്റി .ഓരോ രാജ്യത്തിന്റെയും ‘പ്രാദേശിക സമഗ്രത’ ബഹുമാനിക്കപ്പെടുന്നു എന്ന് കരാർ വ്യക്തമാക്കുന്നുവെന്നും ഹെലൻ മക്കെന്റി വ്യക്തമാക്കി.
നിർണായകമായ സമുദ്ര അടിസ്ഥാന സൗകര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള ഭീഷണികൾക്ക് സർക്കാർ അതീവ ശ്രദ്ധ നൽകുന്നുണ്ട്. ഊർജ്ജത്തിനും ആശയവിനിമയ ബന്ധങ്ങൾക്കുമുള്ള സമുദ്രാന്തര കേബിളുകളിൽ ഇരു രാജ്യങ്ങളും പരസ്പരം ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ യുകെ നാവികസേന ഐറിഷ് ജലാശയങ്ങളിൽ പട്രോളിംഗ് നടത്തുമോ എന്ന ചോദ്യത്തിന് വിശദാംശങ്ങൾ വെളിപ്പെടുത്താതെ തന്നെ അത് പട്രോളിംഗ് അല്ലെന്ന് താവോയിസച്ച് മൈക്കൽ മാർട്ടിൻ പറഞ്ഞു.

