ഡബ്ലിൻ ; കോ വിക്ലോയിൽ ബസ് ഇടിച്ച് പരിക്കേറ്റ 80 കാരൻ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ബ്രേയിലെ സ്റ്റേഷൻ റോഡിലാണ് അപകടമുണ്ടായത്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനായ ആളെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഭവസ്ഥലത്ത് പൊലീസ് സാങ്കേതിക പരിശോധന നടത്തി.
വ്യാഴാഴ്ച വൈകുന്നേരം 5.40 നും 6.10 നും ഇടയിൽ സ്റ്റേഷൻ റോഡ് പ്രദേശത്ത് സഞ്ചരിച്ചിരുന്ന, ഡാഷ് ക്യാം ഉൾപ്പെടെയുള്ള ക്യാമറ ദൃശ്യങ്ങൾ കൈവശം വച്ചിരിക്കുന്ന റോഡ് ഉപയോക്താക്കളോ കാൽനടയാത്രക്കാരോ അപകടദൃശ്യങ്ങൾ ഉണ്ടെങ്കിൽ ഗാർഡയ്ക്ക് ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post

