ഐറിഷ് മലയാളികൾക്ക് അഭിമാനമായി ഏയ്ഞ്ചൽ മരിയ ബോബിയും, എയ്ഡൻ തോമസ് ബോബിയും.ഇരുവർക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം.
ചെറുപ്രായത്തിൽ തന്നെ ചെസ്സ് മത്സരങ്ങളിൽ അഭിമാന താരങ്ങളായി മാറിയ ഈ സഹോദരങ്ങൾ വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ സിവിക് അവാർഡിന് അർഹരായി. അഭിനന്ദനാർഹമായ പ്രകടനങ്ങൾ പരിഗണിച്ച്, സ്പോർട്സ് അച്ചീവ്മെന്റ് വിഭാഗത്തിലെ സിവിക് അവാർഡ് ആണ് ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും സമ്മാനിച്ചത്.
Discussion about this post

