ഡബ്ലിൻ : അമിതവേഗതയിൽ വാഹനമോടിച്ചതായി കണ്ടെത്തിയത് 1,450-ലധികം ഡ്രൈവർമാരെ . സെന്റ് പാട്രിക്സ് ബാങ്ക് ഹോളിഡേ വാരാന്ത്യ റോഡ് പോലീസിംഗ് ഓപ്പറേഷനിടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധന ബുധനാഴ്ച രാവിലെ വരെ നീണ്ടുനിൽക്കും.
നിർബന്ധിത ലഹരി പരിശോധനയും നടക്കുന്നുണ്ട്. മദ്യപിച്ചും, മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിച്ചതിന് 56 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ചും , സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിച്ച 120 ഡ്രൈവർമാരും പിടിയിലായി..
യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും സുരക്ഷിതമായി ഡ്രൈവിംഗ് ചെയ്യാനും ഗാർഡ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Discussion about this post

