ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ ജലവിതരണം പുന:സ്ഥാപിച്ചു. പ്രധാന പൈപ്പിലെ കേടുപാടുകൾ ഉയിസ് ഐറാൻ പരിഹരിച്ചതിനെ തുടർന്നാണ് ജലവിതരണം പുന:സ്ഥാപിച്ചത്. ശനിയാഴ്ച മുതൽ ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ.
നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുകളിൽ ഒന്നായിരുന്നു തകർന്നത്. ഇതോടെ ഫിറ്റ്സ്ഗിബ്ബൺ സ്ട്രീറ്റ്, ഫ്രെഡറിക് സ്ട്രീറ്റ് നോർത്ത്, ഡോർസെറ്റ് സ്ട്രീറ്റ്, ഗാർഡിനർ റോ, സമ്മർഹിൽ, ഗാർഡിനർ പ്ലേസ്, ഡബ്ലിൻ 1 ലെ പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. പൈപ്പിലെ ചോർച്ച പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post

