ഡെറി: നഗരത്തിലെ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെ 10.15 ഓടെ ലിമാവടി റോഡിൽ ആയിരുന്നു സംഭവം. ഇലക്ട്രോണിക് ഉപകരണം എന്ന് തോന്നിപ്പിക്കുന്ന വസ്തുവായിരുന്നു റോഡിൽ കിടന്നിരുന്നത്.
കവറിലാക്കി ഉപേക്ഷിച്ച നിലയിൽ ആയിരുന്നു ഉപകരണം ഉണ്ടായിരുന്നത്. കാൽനട യാത്രികർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി എബ്രിംഗ്ടൺ പ്രൈമറി സ്കൂൾ അടച്ചിട്ടു. എന്നാൽ അമ്മ്യൂണിഷൻ ടെക്നിക്കൽ ഓഫീസർമാർ എത്തി നടത്തിയ പരിശോധനയിൽ ഭയപ്പെടാൻ ഒന്നുമില്ലെന്ന് വ്യക്തമാകുകയായിരുന്നു.
Discussion about this post

