മീത്ത്: റേഡിയോ അവതാരകനും എഴുത്തുകാരനുമായ ജോൺ ക്വിൻ അന്തരിച്ചു. 84 വയസ്സായിരുന്നു. മകനാണ് മരണവിവരം പങ്കുവച്ചത്.
വാർധക്യസഹജമായ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച ഡബ്ലിനിലാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഗാൽവെയിലെ ക്ലാരിൻബ്രിഡ്ജിൽ സംസ്കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകളും പൊതുദർശനവും ഉണ്ടാകും.
Discussion about this post

