ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ നടത്തിയ പരിശോധനയിൽ ഭീകരവാദത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന നിരവധി വസ്തുക്കൾ പിടിച്ചെടുത്തു. പിഎസ്എൻഐയിലെ പാരാമിലിറ്ററി ക്രൈം ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഈ വേളയിലാണ് വസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post

