ഡബ്ലിൻ: കഴിഞ്ഞ വർഷം നിയമ ലംഘനം നടത്തിയ ഡ്രൈവർമാർക്കെതിരെ പുറപ്പെടുവിച്ചത് 1,50,000ത്തിലധികം ഫിക്സ്ഡ് ചാർജ് നോട്ടീസുകൾ. ഇത് 2024 ലേതിനേക്കാൾ 23.4 ശതമാനം കൂടുതലാണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.
സ്റ്റാറ്റിസ്റ്റിക് സ്പീഡ് ക്യാമറകളുടെ എണ്ണം കഴിഞ്ഞ വർഷം വർധിപ്പിച്ചിരുന്നു. ഇതാണ് ഫിക്സ്ഡ് ചാർജ് നോട്ടീസുകളുടെ എണ്ണം വർധിക്കാൻ കാരണം ആയതെന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്. അപകടകരമായ, അശ്രദ്ധമായ ഡ്രൈവിംഗ് മോട്ടോർവേ കുറ്റകൃത്യങ്ങൾക്ക് ഏകദേശം 59,787 നോട്ടീസുകൾ പുറപ്പെടുവിച്ചു. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏഴായിരം നോട്ടീസുകളുടെ വർധനവ് ഉണ്ടായി. ഡ്രൈവിംഗ് ലൈസൻസ്, ഇൻഷൂറൻസ് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ഫിക്സ്ഡ് ചാർജ് നോട്ടീസുകളുടെ എണ്ണത്തിൽ 11.14 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. 25,662 നോട്ടീസുകളാണ് കഴിഞ്ഞ വർഷം പുറപ്പെടുവിച്ചത്.

