കണ്ണൂർ : ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു കണ്ണൂരിലെത്തി. വൈകിട്ട് ഏഴരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ഓം പ്രകാശ് മാഥൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
റോഡ് മാർഗമാണ് രാഷ്ട്രപത്രി ഏഴിമല നാവിക അക്കാദമിയിലേയ്ക്ക് യാത്ര തിരിച്ചത് . നാളെ രാവിലെ എട്ട് മണിക്കാണ് പാസിംഗ് ഔട്ട് പരേഡ്. ഇന്ന് വൈകിട്ട് മകൾ നിത്യശ്രീയ്ക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ ദ്രൗപദി മുർമു ദർശനം നടത്തിയിരുന്നു . തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചത്.
ചെറുമാതൃകയും, വെണ്ണക്കണ്ണന്റെ ശില്പവുമാണ് ദേവസ്വത്തിന്റെ സമ്മാനമായി നൽകിയത്. നാളെ രാവിലെ 11 മണിയോടെ രാഷ്ട്രപതി മിസോറാമിലേയ്ക്ക് യാത്ര തിരിക്കും.

