തൃശൂർ : ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കരയിൽ നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ് (55) , ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്.
വീടിന്റെ അടുക്കളയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് . തറയിൽ രക്തം തളം കെട്ടിയ നിലയിലായിരുന്നു. ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത് . സന്തോഷിന്റെ മൃതദേഹത്തിന് സമീപത്തായി അരിവാളും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണോയെന്നും സംശയമുണ്ട്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post

