ഡബ്ലിൻ: ഡബ്ലിനിൽ നൈജീരിയൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വീണ്ടും അറസ്റ്റ്. 20 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന നാലാമത്തെ അറസ്റ്റാണ് ഇത്.
രാവിലെ പ്രസ്താവനയിലൂടെയാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടത്. വ്യാഴാഴ്ച ആയിരുന്നു യുവാവിന്റെ അറസ്റ്റ് എന്നാണ് വിവരം. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ജൂൺ 1 ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെയാണ് ഖയൂം ബലോഗണിനെ പ്രതികൾ കുത്തിയത്. മാരകമായി പരിക്കേറ്റ ഖയൂമിനെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

