ന്യൂഡൽഹി : തിരുപ്പുറകുണ്ഡ്രത്തിലെ കൽസ്തംഭത്തിൽ നാളെ കാർത്തിക വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ “വെട്രിവേൽ മുരുകനുക്ക് അരോഗര” എന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി . ഇംഗ്ലീഷിലും, ഹിന്ദിയിലും, ഒപ്പം തമിഴിലുമാണ് മോദിയുടെ ട്വീറ്റ്.
അതുകൊണ്ട് തന്നെ ഇത് തിരുപ്പുറകുണ്ഡ്രത്തിലെ വിശ്വാസികളുടെ വിജയത്തെ സൂചിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്. നവംബർ 24 ന് കാർത്തിക വിളക്ക് തെളിയിക്കണമെന്ന കോടതി ഉത്തരവ് അവഗണിച്ച തമിഴ്നാട് സർക്കാരിനും, ഉദ്യോഗസ്ഥർക്കുമെതിരെ കോടതി രൂക്ഷ വിമർശനമാണ് ഇന്ന് ഉയർത്തിയത്. ക്ഷേത്ര ട്രസ്റ്റിനെയും സസ്പെൻഡ് ചെയ്തു.
കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ തമിഴ്നാട് പൊലീസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി തിരുപ്പുറകുണ്ഡ്രം മലയുടെ സംരക്ഷണം സി ആർ പി എഫിന് കൈമാറുകയും ചെയ്തു.

