ഡബ്ലിൻ: അയർലൻഡിൽ ഒക്ടോബർ മാസത്തിലെ മോർട്ട്ഗേജ് അംഗീകാരങ്ങളുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്ത്. കഴിഞ്ഞ മാസം 1.7 ബില്യൺ യൂറോയുടെ മോർട്ട്ഗേജുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ അയർലൻഡാണ് ഇതുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പങ്കുവച്ചത്.
കഴിഞ്ഞ മാസം 5,265 മോർട്ട്ഗേജുകൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 3,077 അഥവാ 58.4 ശതമാനം ഫസ്റ്റ് ടൈം ബയർമാരുടേതാണ്. ആദ്യമായി വാങ്ങുന്നവരുടെ മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യം വർഷം തോറും 8.5% വർദ്ധിച്ച് 1 ബില്യൺ യൂറോയിൽ കൂടുതലായി. മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യം പ്രതിമാസം 2 ശതമാനം കുറഞ്ഞുവെങ്കിലും വർഷം തോറും 10.3ശതമാനം വർദ്ധിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു

