ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തടവു പുള്ളികൾ സ്വയം പരിക്കേൽപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട് 248 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിന്റെ വർധനവാണ് ഇത്തരം സംഭവങ്ങളിൽ ഉണ്ടായിട്ടുള്ളത്.
പ്രിസൺ സർവ്വീസ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. 154 പുരുഷന്മാരും സ്ത്രീകളും സംഭവങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. അടുത്തിടെ ജയിലുകളിൽ ജനസംഖ്യ വലിയ തോതിൽ ഉയർന്നിരുന്നു. ഇതാണ് സ്വയം പരിക്കേൽപ്പിക്കുന്ന സംഭവങ്ങളിൽ വർധനവ് വരുത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. പോയ വർഷം കസ്റ്റഡിയിലെടുത്ത ശരാശരി വ്യക്തികളുടെ എണ്ണം എന്നത് 5,417 ആയിരുന്നു. ഏകദേശം 10 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

