മഥുരയിൽ ഗോവർധൻ കുന്നിന് പ്രദക്ഷിണം നടത്തി റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടിവ് ഡയറ്ക്ടർ അനന്ത് അംബാനി. മൂന്നര മണിക്കൂർ സമയമെടുത്താണ് അദ്ദേഹം 12 കിലോമീറ്റർ പ്രദക്ഷിണം പൂർത്തിയാക്കിയത്. രാജ്യസഭ എം പി ധനരാജ് പരിമൾ നത്വാനിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അനന്ത് അംബാനിയുടെ ഗോവർദ്ധൻ പരിക്രമയ്ക്കുള്ള വരവ് നാട്ടുകാരിലും, ഭക്തരിലും ആവേശം നിറച്ചു. വഴിയുടനീളം ഭക്തർ അദ്ദേഹത്തെ കാണാൻ കാത്തു നിന്നു. അനന്തിന്റെ സുരക്ഷയ്ക്കായി 200 ഓളം അംഗരക്ഷകരും എത്തിയിരുന്നു. പ്രത്യേക പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
ഗോവർദ്ധനിലെ ജതിപുരയിലുള്ള പ്രശസ്തമായ മുഖർവിന്ദ് ക്ഷേത്രത്തിലാണ് അനന്ത് അംബാനി ആദ്യമെത്തിയത്. അവിടെ ആചാരപരമായ പൂജകൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഗോവർദ്ധൻ പരിക്രമ പൂർത്തിയാക്കിയത്. രാജ്യത്തിനായും , പൗരന്മാർക്കായും പ്രാർത്ഥനകൾ അർപ്പിച്ചതായും അദ്ദേഹം പറഞ്ഞു ഇന്ന് രാവിലെ അദ്ദേഹം വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനം നടത്തും.

