ഡബ്ലിൻ: അയർലൻഡിലെ ഇറാൻ അംബാസിഡർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മാറ്റിവച്ചു. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിയത്. ചടങ്ങുമായി ബന്ധപ്പെട്ട പുതിയ തിയതി പിന്നീട് പുറത്തുവിടും.
ഇന്ന് രാവിലെ ചടങ്ങ് നടത്താൻ ആയിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഔപചാരിക ചടങ്ങ് സംഘടിപ്പിക്കുന്നത് അനുചിതമാണെന്നാണ് വിദേശകാര്യ വകുപ്പിന്റെ വിലയിരുത്തൽ. ഇഷാഗ് അൽ ഹബീബിയാണ് അയർലൻഡിലെ നിയുക്ത ഇറാൻ അംബാസിഡർ.
Discussion about this post

