കണ്ണൂർ: ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആദിവാസി പുനരധിവാസ കേന്ദ്രമായ പത്താം ബ്ലോക്കിലാണ് ആനയുടെ ആക്രമണം ഉണ്ടായത് . പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് അനീഷ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ആ സമയത്ത് പുറത്തുണ്ടായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.
അനീഷിനെ ആന നെഞ്ചിലാണ് ചവിട്ടിയത് . ഉടൻ തന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി, നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. പരിയാരത്തേക്ക് കൊണ്ടുപോകുന്ന വഴിയിലായിരുന്നു മരണം . മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. ആറളം ഫാമിൽ ആനയുടെ ചവിട്ടേറ്റ് നേരത്തെ രണ്ട് പേർ മരിച്ചിരുന്നു

