ഡബ്ലിൻ: സാധാരണക്കാർക്ക് സാമ്പത്തിക ഭാരമേകി അയർലൻഡിലെ വൈദ്യുതി ബിൽ. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുകൾ പ്രകാരം വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ പറ്റാത്തവരുടെ എണ്ണം ഏകദേശം 3,20,000 ആയി ഉയർന്നു. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്.
കമ്മീഷൻ ഫോർ ദി റെഗുലേഷൻ ഓഫ് യൂട്ടിലിറ്റീസിന്റെ കണക്കുകൾ പ്രകാരം 2024 ഡിസംബറിലേതിനേക്കാൾ 50,000-ത്തിലധികം ഉപഭോക്താക്കൾ കഴിഞ്ഞ വർഷം അവസാനത്തോടെ ഊർജ്ജ ബില്ലിൽ കുടിശ്ശിക വരുത്തിയിരുന്നു. 2024 ഡിസംബറിൽ 264,458 ആയിരുന്നു വൈദ്യുതി ബില്ല് അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 319,459 ആണ്.
Discussion about this post

