ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി . മുഖ്യമന്ത്രി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകും. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും എം.എ. ബേബി പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
“മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ എവിടെയും പ്രഖ്യാപിച്ചിട്ടില്ല. മറ്റാരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ ഉടൻ ധാരണയിലെത്തും. വിശദമായ ചർച്ചകൾ ഉടൻ നടത്തി അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും,” എംഎ ബേബി വ്യക്തമാക്കി.
മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷത്തിന് ശേഷമാകും തീരുമാനിക്കുകയെന്നും എം എ ബേബി പറഞ്ഞു. പിണറായി വിജയൻ തന്നെ പാർട്ടിയെ നയിക്കണമെന്ന് സിപിഎം കേരള ഘടകം കേന്ദ്രനേതൃത്തോട് ആവശ്യപ്പെട്ടിരുന്നു. 75 വയസ്സെന്ന പ്രായപരിധിയിൽ പിണറായിക്ക് നേരത്തേ പൊളിറ്റ് ബ്യൂറോയിൽ ഇളവ് നൽകിയിരുന്നു.

