ഡബ്ലിൻ: എയർ ലിംഗസിന്റെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പിന്റെ (എഐജി) ലാഭത്തിൽ വർധനവ്. കഴിഞ്ഞ വർഷം ഓപ്പറേട്ടിംഗ് പ്രോഫിറ്റിൽ 17.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 5 ബില്യൺ യൂറോയിലധികം ആയിരുന്നു കഴിഞ്ഞ വർഷത്തെ കമ്പനിയുടെ ലാഭം. 2024 ൽ ഇത് 4.3 ബില്യൺ ആയിരുന്നു. എയർ ലിംഗസിന് പുറമേ ബ്രിട്ടീഷ് എയർവേയ്സിന്റെയും മാതൃകമ്പനിയാണ് ഐഎജി.
കമ്പനിയുടെ ഡിമാൻഡ് വർധിച്ചതാണ് ലാഭത്തിൽ പ്രതിഫലിച്ചത് എന്നാണ് ഐഎജി വ്യക്തമാക്കുന്നത്. അസാധാരണമായ പ്രകടം ആയിരുന്നു കഴിഞ്ഞ വർഷം തങ്ങൾ കാഴ്ചവച്ചത്. പ്രകടനത്തിലും ഉപഭോക്തൃ സംതൃപ്തിയും തങ്ങൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നും ഐഎജി കൂട്ടിച്ചേർത്തു.
Discussion about this post

